Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്ഡ് ചെയ്യാനാവശ്യമായ ബലം ബെഹ്‌റയുടെ നട്ടെല്ലിനില്ല; തെളിവാണ് വേണ്ടതെങ്കില്‍ മെറിന്‍ ജേക്കബ് മുതല്‍ ഈവ ആന്റണി വരെ നിരവധിയുണ്ടെന്നും സെന്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2020, 12:06 pm IST
in Kerala

തിരുവനന്തപുരം: ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്ഡ് ചെയ്യാനാവശ്യമായ ബലം  പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നട്ടെല്ലിനില്ലെന്നു മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റിലൂടെയാണ് സെന്‍കുമാറിന്റെ പ്രതികരണം. ലൗജിഹാദ് എന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിന് തെളിവില്ല എന്ന് ഡിജിപി പറയുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടു തന്നെയാണ്. ഡിജിപിക്ക് തെളിവാണ് വേണ്ടതെങ്കില്‍ മെറിന്‍ ജേക്കബ് മുതല്‍ ഈവ ആന്റണി വരെ ഇവിടെ നിരവധി തെളിവുകള്‍ നിരത്താനുണ്ട്. അടുത്തതായി തെളിവ് ചോദിച്ചിരിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ ആണ്. സാധാരണയായി ഇങ്ങനെ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയായിരുന്നു സംഘടനയുടെ പതിവ്. ഇപ്രാവശ്യം തെളിവ് അന്വേഷിച്ചു തുടങ്ങി. പൗരത്വ ബില്ലിനെതിരെ ഇത്രയും പ്രക്ഷോഭങ്ങള്‍ നടത്തിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് എന്ന് ആര്‍ക്കുമറിയില്ലെന്നും സെന്‍കുമാര്‍. 

ഫേസ്ബുക്ക് ഷെയര്‍ പോസ്റ്റിന്റെ പൂര്‍ണരൂപം-

തെളിവല്ല വെളിവാണ് വേണ്ടത്.

തെളിവില്ലാതെ സീറോ മലബാര്‍ സഭ ഒന്നും പറയാറില്ല. തോമാശ്ലീഹായുടെ കാലം മുതല്‍ തന്നെ അത് അങ്ങനെ തന്നെയാണ്. ഡിജിപിക്ക് തെളിവാണ് വേണ്ടതെങ്കില്‍ മെറിന്‍ ജേക്കബ് മുതല്‍ ഈവ ആന്റണി വരെ ഇവിടെ നിരവധി തെളിവുകള്‍ നിരത്താനുണ്ട്. ലൗജിഹാദ് എന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിന് തെളിവില്ല എന്ന് ഡിജിപി പറയുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടു തന്നെയാണ്. ജെസ്‌നയുടെ തിരോധാനത്തെ കുറിച്ച് ഒരു ചെറിയ തുമ്പു പോലും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മിഷേല്‍ വര്‍ഗീസിന്റെ കൊലപാതകത്തിന് പിന്നിലെ ചുരുളഴിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ലൗ ജിഹാദിന്റെ കേന്ദ്രമായ സത്യസരണി റെയ്ഡ് ചെയ്യാനാവശ്യമായ ബലം അദ്ദേഹത്തിന്റെ നട്ടെല്ലിനില്ല. കേരളം തീവ്രവാദത്തിന്റെ കേന്ദ്രമാകുന്നു എന്നതിനു തെളിവു വേണമെങ്കില്‍ കഴിഞ്ഞ ദിവസം എസ്‌ഐയെ വധിച്ച പ്രതികളോട് ചോദിച്ചാല്‍ മതി.

അടുത്തതായി തെളിവ് ചോദിച്ചിരിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐ ആണ്. സാധാരണയായി ഇങ്ങനെ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയായിരുന്നു സംഘടനയുടെ പതിവ്. ഇപ്രാവശ്യം തെളിവ് അന്വേഷിച്ചു തുടങ്ങി. പൗരത്വ ബില്ലിനെതിരെ ഇത്രയും പ്രക്ഷോഭങ്ങള്‍ നടത്തിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് എന്ന് ആര്‍ക്കുമറിയില്ല. ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ പുറത്താക്കപ്പെടും എന്ന് പാര്‍ട്ടി പ്രസ്താവിക്കുന്നതിന് എന്ത് തെളിവാണ് ഉള്ളത്? ആ ബില്ലില്‍ അപ്രകാരം എങ്ങാനും പറഞ്ഞിട്ടുണ്ടായിരുന്നോ? മാത്രമല്ല ഒരു രാഷ്‌ട്രീയ പാര്‍ട്ടി ഒരു പ്രശ്‌നത്തെക്കുറിച്ച് മാത്രം പ്രസ്താവന ഇറക്കിയാല്‍ പോരല്ലോ ഈ നാട്ടിലുള്ള എല്ലാ പ്രശ്‌നങ്ങളെയും പരിഗണിക്കേണ്ടതല്ലേ. സീറോ മലബാര്‍ സഭയുടെ പ്രസ്തുത സര്‍ക്കുലറില്‍ തന്നെ അഞ്ച് പൊതുപ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അതില്‍ അഞ്ചാമത്തേത് മാത്രമാണ് ലൗ ജിഹാദുമായി ബന്ധപ്പെട്ടത്.അതില്‍ ഒന്നാമത്തേത് കേരളത്തിലെ എല്ലാ മതവിശ്വാസികളും ഉള്‍പ്പെട്ട ഈ പൊതു സമൂഹത്തെ ഒരുപോലെ ബാധിക്കുന്ന കാര്‍ഷിക പ്രശ്‌നങ്ങളാണ്. അതേക്കുറിച്ച് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജന സംഘടനയ്‌ക്ക് എന്താണ് പറയാനുള്ളത്. രണ്ടാമത്തെ വിഷയമായ പൗരത്വഭേദഗതിയെ കുറിച്ച് പാര്‍ട്ടി കാര്യമായിട്ട് പറയുന്നുണ്ട് എന്ന് അറിയാം. എന്നാല്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവര്‍ നേരിടുന്ന വിവേചനത്തെ കുറിച്ചും സംവരണ രഹിത വിഭാഗങ്ങളുടെ സാമ്പത്തിക സംവരണത്തെ കുറിച്ചും സര്‍ക്കുലര്‍ പ്രസ്താവിക്കുന്നുണ്ട്. ഇവയെ കുറിച്ചും ഭരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിക്കും പോഷക സംഘടനകള്‍ക്കും ഒന്നും പറയാനില്ലേ. എന്തുകൊണ്ട് ഇവര്‍ ചില വിഷയങ്ങളെ മാത്രം പ്രത്യേക താല്‍പര്യത്തോടെ കൂടി സമീപിക്കുന്നു. അതിന്റെ ഉത്തരം എ എ റഹീം എന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പേര് തന്നെ വെളിവാക്കുന്നുണ്ട്. കൂടാതെ റിയാസ്, ജലീല്‍, കരീം തുടങ്ങിയ പേരുകള്‍ കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഉത്തരം പൂര്‍ണ്ണമാകും. മതരഹിത പാര്‍ട്ടിയാണല്ലോ ഇത്.

ഈ സമൂഹത്തോട് യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത മാധ്യമങ്ങളെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല. ഏതായാലും ലൗജിഹാദ് എന്ന ഗുരുതരമായ കുറ്റകൃത്യത്തെ പൊതുസമൂഹത്തില്‍ ഇത്രയും വലിയ ചര്‍ച്ചയാക്കി മാറ്റിയതില്‍ അവരോട് നന്ദിയും കടപ്പാടും ഉണ്ട്. മാധ്യമങ്ങളുടെ നിലപാടുകള്‍ കേരളത്തിലെ പൊതുസമൂഹത്തിന് വളരെ വ്യക്തമായി അറിയാവുന്നതുകൊണ്ട് അവ എന്തുപറഞ്ഞാലും വിവരമുള്ള ആളുകള്‍ കാര്യം മനസ്സിലാക്കിക്കൊള്ളും. അതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കട്ടെ. എല്ലാവര്‍ക്കും വെളിവുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.