ചക്കരക്കല്‍: ഇന്ത്യന്‍ പൗരത്വമുള്ള ഒരാള്‍ക്കും ബാധകമല്ലാത്ത പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ ആപത്കരമായ വര്‍ഗ്ഗീയചേരിതിരിവുണ്ടാക്കുവാനാണ് ചില മതതീവ്രവാദ സംഘടനകളുടെ പിന്‍ബലത്തോട് കൂടി കോൺഗ്രസും ഇടതുപക്ഷവും ശ്രമിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തിയ വിദ്യാര്‍ത്ഥി പ്രമുഖ് വിത്സന്‍ തില്ലങ്കേരി. പൗരത്വ നിയമ ഭേദഗതിക്കെതിരെ കള്ളപ്രചാരണം നടത്തുന്ന കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് ജിഹാദി-നക്‌സല്‍ കൂട്ടുകെട്ടിന്റ കള്ളപ്രചാരണം തുറന്ന് കാട്ടാനായി ബിജെപി നടത്തുന്ന രാഷ്‌ട്രരക്ഷാ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇത് കേവലം ന്യൂനപക്ഷ വോട്ടുകള്‍ തട്ടാനുള്ള ഗൂഢതന്ത്രമാണ്. യഥാര്‍ത്ഥ വസ്തുതകള്‍ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയാതിരിക്കാനാണ് ചില കേന്ദ്രങ്ങളില്‍ കടയടപ്പും ബോര്‍ഡ് വെപ്പുമെന്ന് അദ്ദേഹം ആരോപിച്ചു. രാപ്പകല്‍ മതേതരത്വം പറയുന്ന ഇടത്-വലത് മുന്നണികള്‍, ജനിച്ചനാട്ടില്‍ അഭയാര്‍ത്ഥികളായ കശ്മീരി പണ്ഡിറ്റുകളെ തിരിഞ്ഞുനോക്കാത്തവരാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമാണ് അവര്‍ക്ക് സൗജന്യ റേഷനും അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
രാഷ്‌ട്രരക്ഷാ സംഗമം ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കേണല്‍ രാമദാസ് അധ്യക്ഷത വഹിച്ചു. കെ.പി. ഹരീഷ് ബാബു, അഡ്വ. ആതിര എന്നിവര്‍ സംസാരിച്ചു. രാഷ്‌ട്രരക്ഷ സംഗമത്തിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനവും നടന്നു.
















