കോട്ടയം : വാഴൂര്‍ എസ്‌വിആര്‍ എന്‍എസ്എസ് കോളേജില്‍ എബിവിപി പ്രവര്‍ത്തകന് നേരെ എസ്എഫ്‌ഐ ആക്രമണം. ഒന്നാം വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥിയായ അഭിനവിന് നേരെയാണ് എസ്എഫ്‌ഐ ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
രാവിലെ കോളേജിലെത്തിയ അഭിനവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോള്‍ മര്‍ദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ രണ്ട് ദിവസത്തേയ്‌ക്ക് കോളേജിന് അധികൃതര്‍ അവധി പ്രഖ്യാപിച്ചു.
















