കാസര്‍ഗോഡ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരത്തിന് ആഹ്വാനം നല്‍കിയ 1800 മലയാളിക്ക് കര്‍ണ്ണാടക പോലീസിന്റെ നോട്ടീസ്. ഡിസംബര്‍ 19ന് സംസ്ഥാനത്ത് നടന്ന പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
മംഗളൂരു പ്രക്ഷോഭങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടന്ന ദിവസത്തെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് മംഗളൂരു സിറ്റി ക്രൈം റെക്കോര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണറാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആരോപണ വിധേയരായവര്‍ ഹാജരായില്ലെങ്കില്‍ ഇവര്‍ക്ക് മറ്റ് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ അഴിച്ചു വിടുന്നതില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായി പോലീസ് അന്വേഷണത്തില്‍ തെളിവ് ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ളവ പരിശോധിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
















