മലപ്പുറം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നതിന്റെ പേരില്‍ മലപ്പുറത്തെ ഹിന്ദുക്കളെ ഇടത് ജിഹാദി ശക്തികള്‍ വേട്ടയാടുന്നു. മുസ്ലിം ഭൂരിപക്ഷമുള്ള ജില്ലയില്‍ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതല്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടത്-ജിഹാദ് കൂട്ടുകെട്ടിന് കഴിഞ്ഞിരുന്നു. എന്നാല്‍, ബിജെപി ജനജാഗ്രതാ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്ത് ബോധവത്കരണം ആരംഭിച്ചതോടെ ഹിന്ദു-മുസ്ലിം വര്‍ഗീയതയായി നിയമത്തെ വളച്ചൊടിക്കുകയാണ് ചിലര്‍.
ജനജാഗ്രതാ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഭീഷണി നേരിട്ട വണ്ടൂര്‍ സ്വദേശിയും വാടക സ്റ്റോര്‍ ഉടമയുമായ വേലായുധന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഭീഷണിയെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് വേലായുധന് ഹൃദയാഘാതമുണ്ടായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
ഇതിനു പുറമെ മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ പ്രതികാര നടപടികള്‍ നടക്കുന്നുണ്ട്. കൂലിപ്പണിക്കാരായ ഹിന്ദുമത വിശ്വാസികളെ ഇനി മുതല്‍ പണിക്ക് വിളിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം തീരുമാനിച്ചു. ഇവര്‍ ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് മറ്റുള്ളവരെ ഇതേ നടപടി പിന്തുടരാന്‍ പ്രോ
ത്സാഹിപ്പിക്കുന്നു. വളാഞ്ചേരിക്കടുത്ത് പൈങ്കണ്ണൂര്‍ തെക്കുംമുറി ചെറുകുന്ന് പട്ടികജാതി കോളനിയിലെ പത്ത് കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. തങ്ങളുടെ സംഘബലത്തിന്റെ സ്വാധീനത്തില്‍ ഹിന്ദുമത വിശ്വാസികളെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ജിഹാദികള്‍ നടത്തുന്നത്. ഇവര്‍ക്ക് ഇടതുപക്ഷ സംഘടനകളുടെ പിന്തുണയുമുണ്ട്.
പൗരത്വ നിയമ ഭേദഗതിയെ അറിഞ്ഞോ അറിയാതെയോ പിന്തുണയ്‌ക്കുന്നവരെയെല്ലാം ഉപദ്രവിക്കുന്ന നിലപാടാണ് ജിഹാദികള്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരൂരില്‍ നടന്ന ബിജെപി ജനജാഗ്രതാ സമ്മേളനത്തിന് ശബ്ദവും വെളിച്ചവും വാടകയ്‌ക്ക് നല്‍കിയ മുസ്ലീമായ കടയുടമക്കെതിരെയും നടപടിയുണ്ടായി. ജിഹാദി സംഘത്തിന്റെ പരാതിയെ തുടര്‍ന്ന് ഇദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് മഹല്ല് കമ്മിറ്റി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മഹല്ലില്‍ നിന്ന് പുറത്താക്കാനാണ് നീക്കം.
















