Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സി.സി. തമ്പി സോണിയാ കുടുംബത്തിന്റെ വിശ്വസ്തനായ ബിനാമി

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jan 21, 2020, 08:40 am IST
in India

തൃശൂര്‍: സോണിയ കുടുംബത്തിന് വേണ്ടി ഹരിയാനയിലെ അമീപൂരിലും ഫരീദാബാദിലും ഭൂമി ഇടപാടിന് ഇടനിലക്കാരനായി നിന്നത് കുന്നംകുളം സ്വദേശിയായ സി.സി. തമ്പി. അനധികൃത സ്വത്ത് സമ്പാദനത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തകാലത്ത് 288 കോടി രൂപ പിഴചുമത്തിയിട്ടുണ്ട് ഇയാളുടെ പേരില്‍. സോണിയ കുടുംബത്തിന്റെ വിശ്വസ്തനും ബിനാമിയുമാണ് തമ്പി എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നത്. 

 സോണിയയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി വിന്‍സെന്റ് ജോര്‍ജ് വഴിയാണ് തമ്പി നമ്പര്‍ 10 ജനപഥുമായി അടുപ്പം സ്ഥാപിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ അന്വേഷണം നേരിടുകയാണ് തമ്പി ഇപ്പോള്‍. യുപിഎ

ഭരണകാലത്ത് വിവിധ കടലാസ് കമ്പനികളുടെ പേരില്‍ ആയിരം കോടിയോളം രൂപയുടെ അനധികൃത വായ്‌പ നേടിയെന്ന കേസിലാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ നടപടി. ദുബായ്‌യില്‍ ഹോളിഡേയ്‌സ് ഗ്രൂപ്പ് എന്ന പേരില്‍ വന്‍ ഹോട്ടല്‍ ശൃംഖലയ്‌ക്ക് ഉടമയാണ് തമ്പി. വര്‍ഷങ്ങളായി രാഹുലും റോബര്‍ട്ട് വാദ്രയും ദുബായില്‍ ഇയാളുടെ അതിഥികളായി എത്താറുണ്ടെന്നതും പരസ്യമാണ്. 

 കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഹോളിഡേയ്‌സിലെ വിശിഷ്ടാതിഥികളായിരുന്നു. രമേശ് ചെന്നിത്തല, പി.സി, ചാക്കോ, കെ.വി. തോമസ്, എംപിമാരായ ശശി തരൂര്‍, ആന്റോ ആന്റണി തുടങ്ങിയവര്‍ നിരവധി തവണ ദുബായ്‌യില്‍ തമ്പിയുടെ ഹോട്ടലില്‍ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഇടപാടില്‍ ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. തമ്പി കേരളത്തില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസ് അന്വേഷണം നടത്തിയിരുന്നു. ആ കേസും ഇപ്പോള്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് യൂണിറ്റിന് കൈമാറിയതായി കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുപിഎ ഭരണകാലത്ത് രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ സെക്യൂരിറ്റി ചെക്കിങ് പോലും ഒഴിവാക്കിയാണ് തമ്പിയുടെ പേരിലുള്ള ബാഗേജുകള്‍ എത്തിയിരുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അനധികൃത ഇടപാടുകള്‍ വെളിച്ചത്ത് വന്നതും അന്വേഷണം ആരംഭിച്ചതും.

തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് തമ്പിയുടെ ഉടമസ്ഥതയിലുള്ള തേജസ് എഞ്ചിനീയറിങ് കോളേജിന് 2008ല്‍ യുപിഎ സര്‍ക്കാര്‍ അനധികൃതമായി എഐസിടിഇ അംഗീകാരം നല്‍കിയെന്നും വ്യക്തമായിട്ടുണ്ട്. എഐസിടിഇ ഡയറക്ടറായിരുന്ന മഞ്ജുനാഥ് ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ കേസ് നിലനില്‍ക്കുന്നു. 

എണ്‍പതുകളില്‍ അജ്മാനിലെ ഒരു ബാറില്‍ അറ്റന്ററായി ജീവിതം തുടങ്ങിയ ചെറുവത്തൂര്‍ ചാക്കുട്ടി തമ്പി (63) ഇന്ന് കോടികളുടെ സാമ്രാജ്യത്തിന് ഉടമയാണ്. കുന്നംകുളത്തും തൃശൂരിലുമുള്ള ഇയാളുടെ പഴയ പരിചയക്കാരും ബന്ധുക്കളും അമ്പരപ്പോടെയാണ് തമ്പിയുടെ മിന്നല്‍ വേഗത്തിലുള്ള വളര്‍ച്ച കണ്ടുനിന്നത്. നാട്ടില്‍ കൈയയച്ച് സംഭാവനകള്‍ നല്‍കിയും മറ്റും തമ്പി ആളുകളെ കൈയിലെടുത്തു. 

ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ തമ്പിയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. ന്യൂയോര്‍ക്കിലെ സെന്റര്‍ പാര്‍ക്കില്‍ അടുത്തകാലത്ത് വന്‍തുക മുടക്കി അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഫരീദാബാദില്‍ തമ്പി വാങ്ങിയതിനു സമീപമുള്ള ഭൂമി റോബര്‍ട്ട് വാദ്രയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ ഭൂമി വാങ്ങാന്‍ പണം എവിടെ നിന്ന് ലഭിച്ചുവെന്ന് ഓര്‍മയില്ലെന്നായിരുന്നു റോബര്‍ട്ട് വാദ്ര കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

World

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.