Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി പുതിയ നായകന്‍: ജെ.പി. നദ്ദ ആശംസകളുമായി മുതിര്‍ന്ന നേതാക്കള്‍

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jan 21, 2020, 08:12 am IST
in India

ന്യൂദല്‍ഹി: ജഗത് പ്രകാശ് നദ്ദയെ ബിജെപി ദേശീയ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുത്തു. ആറു മാസമായി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവന്ന ജെ.പി. നദ്ദ സംഘാടക മികവിന്റെ നല്ല ഉദാഹരണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 2014ലെ പ്രകടനം ആവര്‍ത്തിക്കാന്‍ ബിജെപിയെ സഹായിച്ചത് ജെ.പി. നദ്ദയുടെ നേതൃത്വമായിരുന്നു.

ഇന്നലെ രാവിലെ പത്തര മുതല്‍ രണ്ടര വരെ നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ദീനദയാല്‍ മാര്‍ഗ്ഗിലെ ബിജെപി കേന്ദ്ര ആസ്ഥാനത്ത് നടന്നത്. സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്ന 21 സംസ്ഥാനങ്ങളിലെ പുതിയ അധ്യക്ഷന്മാരും ജെ.പി. 

നദ്ദയ്‌ക്ക് വേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുന്‍ കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍ സിങ് വരണാധികാരിയായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. പന്ത്രണ്ടര വരെ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു. തുടര്‍ന്ന് സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയാക്കി ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് നദ്ദയെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുള്ള അധികാരപത്രം വരണാധികാരി കൈമാറി. 

മുന്‍ ദേശീയ അധ്യക്ഷന്മാരായ എല്‍.കെ. അദ്വാനി, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്ക്കരി, അമിത് ഷാ, മറ്റു കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ-സംസ്ഥാന നേതാക്കള്‍ എന്നിവരെല്ലാം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പുതിയ അധ്യക്ഷന്‍ നദ്ദയ്‌ക്ക് പൂച്ചെണ്ട് നല്‍കി ദേശീയ അധ്യക്ഷന്റെ കസേരയിലേക്ക് ആനയിച്ചു. എല്‍.കെ. അദ്വാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ ആശീര്‍വാദം തേടിയ ശേഷമാണ് നദ്ദ പദവി ഏറ്റെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ നദ്ദയ്‌ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ബിജെപി ആസ്ഥാനത്തെത്തി. ബിജെപി കേന്ദ്ര ആസ്ഥാനത്തിന് മുന്‍വശത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ പുതിയ പ്രസിഡന്റിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നേതാക്കള്‍ സംസാരിച്ചു. കേരളത്തില്‍ നിന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൂടിയായ വി. മുരളീധരന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എംഎല്‍എ, എ.എന്‍. രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, എം. ഗണേശന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്ന് ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

World

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

Kerala

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

പുതിയ വാര്‍ത്തകള്‍

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.