മലപ്പുറം: ബിജെപി സംഘടിപ്പിച്ച പൗരത്വ വിശദീകരണ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇടത്-ജിഹാദി ശക്തികളുടെ ഭീഷണി നേരിട്ട മലപ്പുറം ചോക്കാട് സ്വദേശി വേലായുധന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
യോഗത്തില്‍ പങ്കെടുത്തെന്ന ഒറ്റക്കാരണത്താല്‍ വേലായുധന്റെ കടയില്‍ നിന്ന് ഒന്നും വാങ്ങരുതെന്ന് ഇടത്-ജിഹാദി ശക്തികള്‍ പ്രചരിപ്പിച്ചു. ഇതേതുടര്‍ന്നുണ്ടായ മനോവേദനയിലാണ് വേലായുധന് ഹൃദയാഘാതമുണ്ടായതും മരണപ്പെട്ടതെന്നാണ് സൂചന. ഭീഷഛണിയെ തുടര്‍ന്ന് വേലായുധന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും വ്യക്തമാക്കി.
വിശദീകരണ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വേലായുധനെ ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് ഇടത് ജിഹാദി ശക്തികള്‍ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ വേലയുധനെ ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.
















