തിരുവനന്തപുരം : എസ്ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ഒരേസമയം രണ്ടു വള്ളത്തില്‍ കാല് വെയ്‌ക്കുന്നവനല്ല താനെന്നും കാലത്തും ഉച്ചയ്‌ക്കും വൈകിട്ടും വട്ടു വിളിച്ചുപറയുന്ന സ്വഭാവം തനിക്കില്ലെന്നുമാണ് സെന്‍കുമാര്‍ രൂക്ഷമായി വിര്‍ശിച്ചു.
ഇപ്പോഴും പോലീസ് ആണെന്നാണ് വിചാരമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ ഫേസ്ബുക്കിലൂടെ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധൈര്യമുണ്ടെങ്കില്‍ ഒരു ജനാധിപത്യപരമായ ഇലക്ഷന്‍ നടത്തൂ. രാജാവിനും രാജകുമാരനും എന്തു സംഭവിക്കുമെന്ന് കാണാമെന്നും സെന്‍കുമാര്‍ പറഞ്ഞു. ഒരേ സമയം ബിജെപി വള്ളത്തിലും സിപിഎം വള്ളത്തിലും കാലുകള്‍ വെക്കേണ്ടിവരില്ല. പ്രശ്‌നമുണ്ടാക്കാനായി കുത്തിപ്പൊക്കികൊണ്ടുവന്നവര്‍ കൊണ്ടു വന്നവര്‍ മാളങ്ങളില്‍ ഒളിച്ചു. കഴിഞ്ഞ ദിവസത്തെ പ്രസ്മീറ്റ് എല്ലാവരും കണ്ടുകഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളി നടേശന്‍ 1600 കോടിയുടെ തട്ടിപ്പ് നടത്തിയതായി ടി.പി. സെന്‍കുമാര്‍ പങ്കെടുത്ത പ്രസ്മീറ്റില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും പോലീസ് ആണെന്നാണ് ചിലരുടെ വിചാരമെന്നും നിജസ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി പ്രസ്താവന നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
















