ഭഗവാന് നരനാരായണന്മാരായി അവതരിച്ച് തപസ്സനുഷ്ഠിച്ചിരുന്ന ബദരികാശ്രമത്തില്‍ താമസിച്ച് ഗൗഡപാദാചാര്യര്‍ തപസ്സുകൊണ്ട് ഭഗവാനെ പ്രത്യക്ഷമാക്കിയെന്നും നാരായണരൂപിയായ ഭഗവാന് അദ്ദേഹത്തിന് അദ്വൈതജ്ഞാനം ഉപദേശിച്ചു എന്നും ഐതിഹ്യം പറയുന്നു. അങ്ങനെ തനിക്കു ജ്ഞാനോപദേശം ചെയ്ത പുരുഷോത്തമനായ നാരായണനെയാണ് ഇവിടെ വന്ദിക്കുന്നത് (മൃഡാനന്ദസ്വാമികള്‍). അതാണ് ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍ ബുദ്ധസ്തുതിയാണെന്നു മുകളില്‍ പറഞ്ഞത്. ധര്‍മ്മം എന്ന പദത്തിന് വസ്തുപ്രതീതി (മുുലമൃമിരല) എന്നാണ് ബൗദ്ധചിന്തയിലെ ഒരു അര്‍ത്ഥം. ശാങ്കരപക്ഷത്തില് അതു ജീവന് ആയി. അസ്പര്‍ശയോഗം (വേല ീtuരവ ീള ൗിീtuരവ) ബൗദ്ധതത്വചിന്തയിലെ നിര്വാണമായിരിക്കുമെന്നു ദാസ്ഗുപ്ത അനുമാനിക്കുന്നു. ജാത എന്ന പദത്തിന് ഭവിച്ചത് (യലശിഴ) എന്ന ബൗദ്ധാര്ത്ഥമാണ് അദ്ദേഹം കാണുന്നത്. അതുപോലെ അതേപ്രകരമത്തിലെ പത്തൊന്‍പതാം ശ്ലോകം (അശക്തിരപരിജ്ഞാനം
ക്രമകോപോഥവാ പുനഃ ഏവം ഹി സര്‍വഥാ ബുദ്ധൈരജാതിഃ പരിദീപിതാ) നാല്‍പ്പത്തിരണ്ടാം ശ്ലോകം (ഉപലംഭാത് സമാചാരാദസ്തി വസ്തുത്വവാദിനാം. ജാതിസ്തു ദേശിതാ ബുദ്ധൈരജാതേസ്ത്രസതാം സദാ) എന്നിവയിലെ ബുദ്ധപദം ബൗദ്ധസമ്പ്രദായത്തിലെ ബുദ്ധന്മാരെക്കറിക്കുന്നതായി ദാസ്ഗുപ്ത കാണുന്നു. ശാങ്കരപക്ഷത്തില് അതിന് കേവലം വിദ്വാന്മാര് എന്നാണ് അര്‍ത്ഥം സ്വീകരിച്ചു കാണുന്നത്. അതുപോലെ ശ്ലോകം തൊണ്ണൂറില്‍ (ഹേയജ്ഞേയാപ്യപാകാനി വിജ്ഞേയാന്യഗ്രയാണതഃ തേഷാമന്യത്ര വിജ്ഞാനാദുപലംഭസ്ത്രിഷു സ്മൃതഃ )
പറയുന്ന അഗ്രയാനം മഹായാനത്തിന്റെ മറ്റൊരു പേരായി പറഞ്ഞുവരുന്നതാണെന്നു ദാസ്ഗുപ്ത നിരീക്ഷിക്കുന്നു. ശ്ലോകങ്ങള്‍ 98 (അലബ്ധാവരണാഃ സര്‍വേ ധര്‍മ്മാഃ പ്രകൃതിനിര്മ്മലാഃ . ആദൗ ബുദ്ധാസ്തഥാ മുക്താ ബുധ്യന്ത ഇതി നായകാഃ), 99 (ക്രമതേ ന ഹി ബുദ്ധസ്യ ജ്ഞാനം ധര്മ്മേഷു തായിനഃ സര്‍വേ ധര്മ്മാസ്തഥാ ജ്ഞാനം നൈതദ് ബുദ്ധേന ഭാഷിതം)എന്നിവയില്‍ എല്ലാ ധര്‍മ്മ (മുുലമൃമിരല) ങ്ങളും ശുദ്ധങ്ങളും ശൂന്യങ്ങളുമാണെന്നും ഇവ അറിവുകളാണെന്നു ബുദ്ധന് പറഞ്ഞിട്ടില്ലെന്നും ഗൗഡപാദര്‍ പറയുന്നതായി ദാസ്ഗുപ്ത വിശദമാക്കുന്നു. ബുദ്ധസ്തുതിയോടെയാണ് ഗൗഡപാദര്‍ മാണ്ഡൂക്യകാരിക അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇനി നമുക്ക് ദാസ്ഗുപ്ത നല്കുന്ന മാണ്ഡൂക്യകാരികാസംഗ്രഹം പരിശോധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: