Categories: Samskriti

പതിനെട്ടു മലകള്‍

ബരിമല ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങള്‍ക്ക് നടുവിലാണ് നായകനായ അയ്യപ്പന്റെ ക്ഷേത്രം. അയ്യപ്പന്റെ പൂങ്കാവനം ഈ പതിനെട്ടു മലകളിലാണെന്നാണ് വിശ്വാസം. ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതംഗമല, മൈലാടുംമേട്, ശ്രീപാദമല, ദേവര്‍മല, നിലയ്‌ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതുശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, എന്നീ പതിനെട്ടു മലകളുടെയും പ്രതീകമാണ് 18 പടികള്‍. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് ശബരിമലയില്‍ പടിപൂജ നടത്തുന്നത്. ഇതില്‍ പൊന്നമ്പലമേട് ശബരിമലയുടെ മൂലസ്ഥാനമാണ്. 

പരശുരാമനിര്‍മിതങ്ങളെന്നു കരുതപ്പെടുന്ന അഞ്ചുക്ഷേത്രങ്ങളാണ് ഉള്ളത്. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, കാന്തമല, പൊന്നമ്പലമേട്. ഇതില്‍ കാന്തമലക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് വെളിപ്പെടാതെ കിടക്കുന്നത്.

9447213643

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക