Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള സംസ്ഥാനത്തിന്റെ നടപടി സെന്‍സസ് കമ്മീഷന്റെ റിപ്പോര്‍ട്ടിനെ മറികടന്ന്; നിയമോപദേശം ലഭിച്ചശേഷം അടുത്ത നടപടി സ്വീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2020, 02:05 pm IST
in Kerala

തിരുവനന്തപുരം :  തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള സര്‍ക്കാരിന്റെ നടപടി സെന്‍സസ് കമ്മീഷന്റേയും റിപ്പോര്‍ട്ടിനേയും മറികടന്ന്. 2019 ഡിസംബര്‍ 31ന് ശേഷം വാര്‍ഡുകളുടെ അതിര്‍ത്തി മാറ്റരുതെന്ന് സെന്‍സസ് കമ്മിഷണര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ഇത് മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം നടത്തിയത്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ നിയമവശം പരിശോധിച്ചശേഷം ഒപ്പിടാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചെന്ന വിധത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതോടെയാണ് സെന്‍സസ് കമ്മിഷന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. അതിനുമുമ്പ് വാര്‍ഡുവിഭജനം പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

2021 ജനുവരി ഒന്നിന് പുതിയ സെന്‍സസ് പ്രാബല്യത്തില്‍ വരും. ഇതിന് മുമ്പ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരരുതെന്ന് സെന്‍സസ് കമ്മീഷണര്‍ കത്ത് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ നവംബര്‍ ആറിനാണ് ചീഫ്സെക്രട്ടറിക്ക് ഈ കത്ത് ലഭിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് സെന്‍സസുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയ്യാറായേക്കും. അതേസമയം സെന്‍സസ് കമ്മിണറുടെ കത്ത് മറികടന്ന് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയാല്‍ തന്നെ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്. 

2019 ഡിസംബര്‍ 26നാണ് വാര്‍ഡ് വിഭജനത്തിനുള്ള കരട് ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി ഗവര്‍ണര്‍ക്ക് അയച്ചത്. എന്നാല്‍ ഇതിന്റെ നിയമവശം പരിശോധിച്ചശേഷം നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഇതിനോടകം ഗവര്‍ണര്‍ ഒപ്പ് വെയ്‌ക്കാത്തതിനാല്‍ ഇത് നിയമമാക്കാനും സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല. അതിനാല്‍ വിഷയത്തില്‍ നിയമോപദേശം തേടാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. 

ജനുവരി അവസാനം നിയമസഭ ചേരാനിരിക്കയാണ്. ആ സമയത്ത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വേണമോയെന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

Entertainment

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

Music

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.