പാര്‍ട്ടിയുടെ അന്തിക്രിസ്തുവായിരിക്കുന്നു എന്നു ബോധ്യമായപ്പോഴാണ് കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ പദവി മകന് രാഹുലില്‍ നിന്ന് അമ്മ സോണിയ ഏറ്റെടുത്തത്. എന്നാല്‍ പലരും ധരിച്ചതുപോലെ ഇത് കോണ്‍ഗ്രസ്സിനെ രക്ഷിക്കാനായിരുന്നില്ല, പാര്‍ട്ടിക്ക് ബാധ്യതയായി മാറിയ മകനെ രക്ഷിക്കാനായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെ ദല്‍ഹിയില്‍ കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം പൊളിഞ്ഞത് പല മാധ്യമങ്ങള്‍ക്കും വലിയ വാര്‍ത്തയായില്ല. ഇംഗ്ലീഷ് പത്രങ്ങളില്‍ പലതും യോഗത്തില്‍ പങ്കെടുത്ത ഈര്‍ക്കില്‍ പാര്‍ട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചപ്പോള്‍ യോഗത്തിന് എത്തുമെന്ന് കരുതപ്പെട്ട ആറ് പ്രമുഖ കക്ഷികള്‍ വിട്ടുനിന്നതിനെക്കുറിച്ച് മൗനം പാലിച്ചു. ചില മലയാള പത്രങ്ങള്‍, വായനക്കാരുടെ ശ്രദ്ധയില്‍പ്പെടരുത് എന്ന ദുരുദ്ദേശ്യത്തോടെ, തീരെ അപ്രധാനമായാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പ്രതീക്ഷകള്‍ ഓരോന്നായി അസ്തമിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിനെ ഇപ്പോഴത്തെ കഷ്ടകാലത്ത് ഒരു ‘കൈ’ സഹായിക്കുകയാവാം ഈ മാധ്യമങ്ങള്‍. പക്ഷേ ഇങ്ങനെയൊക്കെ മറച്ചുപിടിക്കാവുന്നതാണോ കോണ്‍ഗ്രസിന്റെ ഒറ്റപ്പെടല്‍?
പാര്‍ട്ടിയുടെ അന്തിക്രിസ്തുവായിരിക്കുന്നു എന്നു ബോധ്യമായപ്പോഴാണ് കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ പദവി മകന് രാഹുലില്‍ നിന്ന് അമ്മ സോണിയ ഏറ്റെടുത്തത്. എന്നാല്‍ പലരും ധരിച്ചതുപോലെ ഇത് കോണ്‍ഗ്രസ്സിനെ രക്ഷിക്കാനായിരുന്നില്ല, പാര്‍ട്ടിക്ക് ബാധ്യതയായി മാറിയ മകനെ രക്ഷിക്കാനായിരുന്നു. രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ പരാജയത്തില്‍നിന്ന് പരാജയത്തിലേക്ക് നയിച്ച രാഹുല്‍ ഇനി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നാല്‍ പണ്ട് തനിക്കെതിരെ ശരത് പവാറും പി.എ. സാംഗ്മയും മറ്റും ഉയര്‍ത്തിയതുപോലുള്ള കലാപം മകനെതിരെയും ഉണ്ടാകുമെന്ന് പാര്‍ട്ടിയെ പുറത്തുനിന്ന് നിയന്ത്രിക്കുന്ന ബുദ്ധികേന്ദ്രങ്ങള്‍ ഉപദേശിച്ചതാണ് കോണ്‍ഗ്രസ്സിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ എത്താന്‍ കാരണം.
ഇനിയൊരു പരാജയംകൂടി താങ്ങാന്‍ പപ്പുവിന്റെ ജീവിതം ബാക്കിയില്ലെന്നറിഞ്ഞ് തല്ക്കാലം ഒഴിവാക്കി നിര്‍ത്തി അനുകൂലമായ അന്തരീക്ഷം വരുമ്പോള്‍ വീണ്ടും അധ്യക്ഷസ്ഥാനത്ത് പ്രതിഷ്ഠിക്കാമെന്നതാണ് ഇതിലെ തന്ത്രം. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മകനെ സൂത്രത്തില്‍ രക്ഷിച്ചെടുക്കുകയും ചെയ്യാം. നെഹ്റു കുടുംബത്തിന് പുറത്തുനിന്നും കോണ്‍ഗ്രസ്സിന് അധ്യക്ഷനാവാമെന്ന വാചകമടികള്ക്കിടയിലാണല്ലോ മകനെ മാറ്റി അമ്മ തന്നെ കസേരയില്‍ കയറിയിരിക്കുന്നത്. ഭാരതത്തിനു മേലുള്ള താല്‍പ്പര്യം ഇരുവര്‍ക്കും പിന്നിലുള്ള ശക്തികള്‍ അത്ര വേഗമൊന്നും കയ്യൊഴിയില്ല. അവസാന പ്രതീക്ഷയും ഇല്ലാതാകുന്നതുവരെ ഈ ശക്തികളുടെ കളിപ്പാവകളായി അമ്മയും മകനും തുടരും.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിനുമുന്നില്‍ സോണിയ പരാജയമാണെന്ന് വ്യക്തമായതോടെയാണ് മകനെ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്നത്. പക്ഷേ, പാര്‍ട്ടിക്കകത്തും പുറത്തും ഒരു കോമാളിയെപ്പോലെ നിറഞ്ഞാടി പരിഹാസപാത്രമാവുകയായിരുന്നു പപ്പു. രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ സമ്പൂര്‍ണ പരാജയത്തിനുശേഷമെങ്കിലും നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ഒരാളെ കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് പരീക്ഷിക്കേണ്ടതായിരുന്നു. കാരണം രണ്ട് തെരഞ്ഞെടുപ്പുകളിലും രാഹുലിനെ മുന്‍നിര്‍ത്തി കുടുംബ വാഴ്ചയ്ക്ക് വോട്ടു തേടുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. ഫലമോ ദയനീയമായ തോല്‍വികള്‍. കുടുംബവാഴ്ച വളരെ നല്ല കാര്യമാണെന്ന് ഒരു വിദേശ സര്‍വകലാശാലയില്‍ പോയി രാഹുല്‍ പ്രഖ്യാപിക്കുക വരെ ചെയ്തു. പക്ഷേ എന്തു ചെയ്യാം, അരുണ്‍ ജെയ്റ്റ്ലി ഒരിക്കല്‍ കൃത്യമായി ചൂണ്ടിക്കാട്ടിയപോലെ ”നെഹ്റു കുടുബമില്ലാതെ പാര്‍ട്ടിക്ക് ആളെക്കൂട്ടാനാവില്ല. ഈ കുടുംബത്തിന് വോട്ടും കിട്ടില്ല.” ഈ ഗതികേടാണ് അമ്മയുടെയും മകന്റെയും കസേരകളിയില്‍ കാണുന്നത്.
അധികാരമില്ലാതെ കോണ്‍ഗ്രസ്സിന് അധികകാലം നിലനില്ക്കാനാവില്ല. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഇതാണ് അവസ്ഥ. ഏറ്റവുമൊടുവില്‍ മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ കാരണം എങ്ങനെയും അധികാരത്തിലെത്തിയില്ലെങ്കില്‍ പാര്‍ട്ടി അവശേഷിക്കില്ല എന്നായിരുന്നുവല്ലോ. എന്നാല്‍ ഇത്തരം അവസരവാദപരമായ സഖ്യത്തിലൂടെ കോണ്‍ഗ്രസ്സിന് ദേശീയതലത്തില്‍ അതിജീവിക്കാന്‍ കഴിയുമോ? ഇല്ല എന്നതാണ് സത്യം. കോണ്‍ഗ്രസ്സ് അനിവാര്യമായ തകര്‍ച്ചയിലാണ്. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ അധികാരത്തിലേറുന്നത് അഴിമതിയിലൂടെ നേതാക്കള്‍ക്കും പാര്‍ട്ടിക്കും പണമുണ്ടാക്കാന്‍ കഴിയുമെങ്കിലും നഷ്ടപ്പെട്ട പ്രസക്തിയോ വിശ്വാസ്യതയോ വീണ്ടെടുക്കാനാവില്ല. കര്‍ണാടകയില്‍ ഇതാണ് സംഭവിച്ചത്. മഹാരാഷ്ട്രയില്‍ സംഭവിക്കുന്നതും ഇതാണ്. രണ്ട് സംസ്ഥാനങ്ങളിലും ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നു. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജനവിധി പുനഃസ്ഥാപിക്കപ്പെട്ടു. മഹാരാഷ്ട്ര സഞ്ചരിക്കുന്നതും മറ്റൊരു വഴിക്കല്ല.
ഭരണവര്‍ഗം എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലുമാണ് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച. ഇതിനെ ചെറുക്കാന്‍ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റു തന്നെ പുനര്ജനിച്ചുവന്നാലും കഴിയില്ല. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ഘട്ടം ഘട്ടമായി സംഭവിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ തകര്‍ച്ചയ്ക്കാണ് രാഹുല്‍ അധ്യക്ഷത വഹിച്ചത്. ഇപ്പോള്‍ സോണിയയുടെ ഊഴമാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിന് അധികാരം നഷ്ടമായി എന്നു മാത്രമല്ല, ഇനിയൊരിക്കലും അധികാരത്തില്‍ തിരിച്ചെത്താനുമാവില്ല. നരേന്ദ്ര മോദിയോടുള്ള പകയ്ക്ക് കാരണം ഇതാണ്. രാഷ്ട്രീയം സാധ്യതയുടെ കലയാണെന്നത് ഇന്നത്തെ കോണ്‍ഗ്രസ്സിന് ബാധകമാവില്ല.
സഖ്യകക്ഷികളുടെ ചുമലിലേറി അധികാരത്തില്‍ തുടരാമെന്ന തന്ത്രമാണ് പി.വി. നരസിംഹറാവുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസ്സ് പരീക്ഷിക്കുന്നത്. 10 വര്‍ഷത്തെ യുപിഎ ഭരണം ഈ തന്ത്രത്തിന്റെ വിജയമായിരുന്നു. എന്നാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ പ്രാദേശിക കക്ഷികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ്സിന്റെ പ്രതാപം ഇനി തിരിച്ചുവരാന്‍ പോകുന്നില്ല. തങ്ങള്‍ ഉള്‍പ്പെടുന്ന മുന്നണിയുടെ നേതൃസ്ഥാനം കോണ്‍ഗ്രസ്സിന് നല്കാന് പ്രാദേശിക പാര്‍ട്ടികള്‍ തയ്യാറാല്ല. മാത്രമല്ല കോണ്‍ഗ്രസ്സിന്റെ മേധാവിത്വം വകവച്ചുകൊടുക്കുന്നത് നഷ്ടക്കച്ചവടമാകുമെന്നും പ്രാദേശിക പാര്‍ട്ടികള്‍ക്ക് ബോധ്യം വന്നിരിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാന്‍ കോണ്‍ഗ്രസ്സ് വിളിച്ച യോഗത്തില്‍നിന്ന് പ്രമുഖ പ്രാദേശിക കക്ഷികളെല്ലാം വിട്ടുനിന്നത് വ്യക്തമായ സൂചനയാണ്. മഹാരാഷ്ട്രയില്‍നിന്ന് ശിവസേനയും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സും തമിഴ്നാട്ടിലെ ഡിഎംകെയും സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയുമാണ് കോണ്‍ഗ്രസ്സിനോട് മുഖംതിരിച്ചത്. ഇതില്‍ ശിവസേനയും ഡിഎംകെയും യോഗത്തിന് എത്താതിരുന്നത് കോണ്‍ഗ്രസ്സിന് ഇരട്ട പ്രഹരമായി. രണ്ടും കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികള്‍. വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ്സ്-ഇടതു സഖ്യവുമായി സഹകരിക്കാനില്ലെന്നാണ് മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഈ കക്ഷികള്‍ ബംഗാളില്‍ അക്രമങ്ങള്‍ നടത്തിയതാണ് മമതയെ പ്രകോപിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയെന്നു പറഞ്ഞ് നടക്കുന്നത് സമരമല്ല, അക്രമമാണെന്ന് ബിജെപിയുടെ ബദ്ധശത്രുവായ മമതയും സമ്മതിച്ചിരിക്കുകയാണ്.
സോണിയയോട് ഫോണില്‍ സംസാരിക്കാന്‍പോലും മമത തയ്യാറായില്ല. യോഗത്തിനില്ലെന്ന് ശരത് പവാറിനെയാണ് മമത അറിയിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ സമരത്തിലാണെന്ന അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് പ്രമുഖ കക്ഷികള്‍ കോണ്‍ഗ്രസ്സിനെ ബഹിഷ്കരിച്ചത്. സോണിയയുടെ വിധേയന്മാരായി നടക്കുന്ന സിപിഎമ്മിന്റെ സീതാറാം യെച്ചൂരിയും സിപിഐയുടെ ഡാനിയേല്‍ രാജയും എത്തിയത് സ്വാഭാവികം. സ്വന്തം പാര്‍ട്ടികളെക്കാള്‍ കോണ്‍ഗ്രസ്സിനെ ആശ്രയിച്ചാണ് ഈ നേതാക്കള്‍ കഴിഞ്ഞുകൂടുന്നത്. സോണിയ വിളിച്ചാല്‍ അവര്‍ക്ക് ഏത് നരകത്തിലേക്കാണെങ്കിലും പോകാതിരിക്കാനാവില്ല.
ചില സര്‍വകലാശാലാ ക്യാമ്പസുകളില്‍ അക്രമങ്ങള്‍ കുത്തിപ്പൊക്കി രാജ്യം മുഴുവന്‍ കുഴപ്പമാണെന്ന് വരുത്താനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. മതതീവ്രവാദികളെയും അര്‍ബന്‍ നക്സലുകളെയും അരാജകവാദികളെയും ഇതിന് ഉപയോഗിക്കുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്തിയിട്ടാണെങ്കിലും അധികാരത്തിലേക്കുള്ള പാത തുറന്നുകിട്ടുമോ എന്നാണ് കോണ്‍ഗ്രസ്സ് നോക്കുന്നത്. ഇത് തീക്കളിയാണെന്നും, സമാധാനകാംക്ഷികളായ ജനങ്ങള്‍ ഒപ്പമുണ്ടാകില്ലെന്നും കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികള്‍ തന്നെ തിരിച്ചറിയുന്നു എന്ന സന്ദേശം ആശാവഹമാണ്. സോണിയയ്ക്ക് ഈ രാജ്യത്തോട് വൈകാരികമായ ബന്ധമില്ലെന്ന് പലയാവര്‍ത്തി തെളിഞ്ഞതാണ്. ഇറ്റാലിയന്‍ വനിതയായ അവര്‍ രജിസ്ട്രേഷനിലൂടെ നേടിയ ഭാരത പൗരത്വം യാന്ത്രികമായി കൊണ്ടുനടക്കുന്നുവെന്നേയുള്ളൂ. പിതാവു വഴിക്കും മാതാവു വഴിക്കും ഫാസിസ്റ്റ് പാരമ്പര്യമുള്ള ഇങ്ങനെയൊരാള്‍ക്ക് കോണ്‍ഗ്രസ്സിനെ രക്ഷപ്പെടുത്താനാവില്ല. ഇന്ദിരയുടെ കോണ്‍ഗ്രസ്സ് അടിസ്ഥാനപരമായി ഒരു ഫാസിസ്റ്റ് സംഘടനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: