കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ സമര്‍ത്ഥരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും ശാസ്ത്ര-സാങ്കേതിക, മാനവിക, നിയമ മേഖലകളില്‍ ഉന്നതവിദ്യാഭ്യാസത്തിന് അവസരം. വാഴ്സിറ്റി ഇക്കൊല്ലം നടത്തുന്ന നാലുവര്‍ഷത്തെ ഫുള്‍ടൈം ബിടെക്, അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എംഎസ്സി, ബികോം എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്), ത്രിവത്സര എല്‍എല്‍ബി, ഏകവര്‍ഷ എല്‍എല്‍എം, ബിവോക്, എംവോക്, രണ്ടു വര്‍ഷത്തെ എംഎ, എംഎസ്സി മുതലായ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (കുസാറ്റ്-ക്യാറ്റ് 2020) ഏപ്രില്‍ 18, 19 തീയതികളില്‍ ദേശീയതലത്തില്‍ നടത്തും. ദുബായ്, ന്യൂദല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, കോയമ്പത്തൂര്‍, ബംഗളൂരു, മംഗളൂരു, ജംഷഡ്പൂര്‍, അലഹബാദ്, ലഖ്നൗ, പാറ്റ്ന, ബൊക്കാറോ, റാഞ്ചി, വാരണാസി, കോട്ട, കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങള്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. ഓള് ഇന്ത്യാ മെരിറ്റ്/ക്വാട്ടാ, സ്വാശ്രയ സീറ്റുകളുില്‍ പ്രവേശനത്തിന് അന്യസംസ്ഥാന വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം.
അപേക്ഷാ ഫീസ്: ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 1100 രൂപ. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപ. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 100 യുഎസ് ഡോളര്‍. ഇന്ത്യാക്കാരായ ഗള്‍ഫ് ജീവനക്കാരുടെ കുട്ടികള്‍ക്ക് 6100 രൂപ. (പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5500 രൂപ). മറ്റ് പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്ക് 5000 രൂപ. ദുബായ് പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കുന്നവര്‍ 10,000 രൂപ അധികം നല്‍കണം.
‘കുസാറ്റ്-ക്യാറ്റ്’ അഭിമുഖീകരിക്കുന്നതിന് https://admissions.cusat.ac.in ല്‍ ജനുവരി 31 വരെയും ലേറ്റ്ഫീസോടുകൂടി ഫെബ്രുവരി 7 വരെയും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് ഫെബ്രുവരി 8 നകം അടയ്ക്കണം. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് വെബ്പോര്‍ട്ടലിലുണ്ട്. നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കി വേണം അപേക്ഷിക്കേണ്ടത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നീക്കിവച്ചിട്ടുള്ള സീറ്റുകളിലേക്ക് ഏപ്രില്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.
എംടെക് പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷന് മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 21 വരെ സമയമുണ്ട്. ഫൈനോടുകൂടി ഏപ്രില്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. പിഎച്ച്ഡി, എംഫില്‍, ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാഫോം അതത് വാഴ്സിറ്റി വകുപ്പ്/സ്കൂളുകളില്‍നിന്നും മാര്‍ച്ച് 31 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 31 നകം സമര്‍പ്പിക്കണം.
എംബിഎ പ്രവേശനത്തിന് സിമാറ്റ്/കെമാറ്റ്/ഐഐഎം ക്യാറ്റ് സ്കോര്‍ വേണം. എംബിഎ, എംടെക് കോഴ്സുകള്‍ ‘കുസാറ്റ് ക്യാറ്റ്’ പരിധിയില്‍പെടില്ല. ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകള്‍: പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന റഗുലര്‍ ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-ബിടെക്- സിവില്‍- സീറ്റുകള്‍ 135, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്- 135, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ക്രോണിക്സ്-105, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍-135, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-135, മെക്കാനിക്കല്‍-135, സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിംഗ്-60. യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും ഈ വിഷയങ്ങള്‍ക്ക് ഓരോന്നിനും 50% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.
ബിടെക്- മറൈന്‍ എന്‍ജിനീയറിംഗ് (റസിഡന്‍ഷ്യല്‍)-80, യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് ശരാശരി 60% മാര്‍ക്കില്‍ കുറയാതെയും മാത്തമാറ്റിക്സിന് 50% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. 10/12 ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50% മാര്‍ക്കില്‍ കുറയാതെ വേണം. പ്രായപരിധി 25 വയസ്സ്.
ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ്പ്ബില്‍ഡിംഗ്-43, യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ േബാര്‍ഡ് പരീക്ഷ ഫസ്റ്റ് ക്ലാസില്‍ (60% മാര്‍ക്കില്‍ കുറയരുത്) വിജയിച്ചിരിക്കണം. ഈ മൂന്ന് ശാസ്ത്രവിഷയങ്ങള്‍ക്കും മൊത്തം 50% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം. മാത്തമാറ്റിക്സിന് പ്രത്യേകം 50% മാര്‍ക്ക് വേണം.
ബിടെക് പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്-20. യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും മാത്തമാറ്റിക്സിന് 50% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.
ബിടെക് ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി-28, യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തം 60% മാര്‍ക്കില്‍ കുറയാതെയും മാത്തമാറ്റിക്സിന് 55% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു പരീക്ഷ പാസായിരിക്കണം.
ബിലെറ്റ്: (ബിടെക് ലാറ്ററല്‍ എന്‍ട്രി)- റഗുലര്‍ ബിടെക് കോഴ്സുകളിലെ 10% സീറ്റുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമകാര്‍ക്ക് മൂന്നാം സെമസ്റ്റര്‍ ബിടെക് കോഴ്സില്‍ പ്രവേശനമുണ്ട്. യോഗ്യത: 60% മാര്‍ക്കില്‍ കുറയാതെ ഡിപ്ലോമ നേടിയിരിക്കണം. പ്രായപരിധി 25 വയസ്.
ബിവോക്: ബിസിനസ് പ്രോസസ് ആന്‍ഡ് ഡാറ്റാ അനലിറ്റിക്സ്-30. യോഗ്യത: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് മൊത്തം 65% മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ പ്ലസ്ടു പരീക്ഷ പാസായിരിക്കണം.പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎസ്സി: ഫോട്ടോണിക്സ്-20. യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെയും മാത്തമാറ്റിക്സിന് 50% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎസ്സി: ഫിസിക്സ്/കെമിസ്ട്രി/ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്. യോഗ്യത: ശാസ്ത്രവിഷയങ്ങളോടെ (ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്) പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 75% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.പഞ്ചവത്സര ബിബിഎ എല്‍എല്‍ബി/ബികോം എല്‍എല്‍ബി (ഓണേഴ്സ്): 30 സീറ്റുകള്‍ വീതം. യോഗ്യത: ഭാഷാവിഷയങ്ങള്‍ ഉള്‍പ്പെടെ സയന്‍സ്/കോമേഴ്സ് ഗ്രൂപ്പില്‍ 60% മാര്‍ക്കില്‍ കുറയാതെയും ആര്‍ട്സ്/ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 55% മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.ത്രിവത്സര എല്‍എല്‍ബി-40, ഏകവര്‍ഷ എല്‍എല്‍എം-30, എല്‍എല്‍എം (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് സ്റ്റഡീസ്-15), ഇന്റഗ്രേറ്റഡ് എല്‍എല്‍എം-പിഎച്ച്ഡി-10, ദ്വിവത്സര ഫുള്‍ടൈം എംബിഎ-120, റഗുലര്‍ എംസിഎ-29/കോസ്റ്റ് ഷെയറിംഗ്-29, എംഎ-അപ്ലൈഡ് ഇക്കണോമിക്സ്-15, ഹിന്ദി ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍-28, എംഎസ്സി- മാത്തമാറ്റിക്സ്-30, ഫിസിക്സ്-28, കെമിസ്ട്രി-20, സ്റ്റാറ്റിസ്റ്റിക്സ്-20, കമ്പ്യൂട്ടര്‍ സയന്‍സ്-30, ഡാറ്റാ സയന്‍സ്-25, ഇലക്ട്രോണിക് സയന്‍സ്-25, ഇന്‍സ്ട്രുമെന്റേഷന്‍-15, ഹൈഡ്രോ കെമിസ്ട്രി-12, ഓഷ്യാനോഗ്രാഫി-12, മറൈന്‍ ജിയോളജി-10, മറൈന്‍ ജിയോഫിസിക്സ്-10, മെറ്റിയോറോളജി-12, എന്‍വയോണ്‍മെന്റല്‍ ടെക്നോളജി-24, ബയോടെക്നോളജി-12, മൈക്രോബയോളജി-12, മറൈന്‍ ബയോളജി-19, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്-19, എംഎഫ്എസ്സി-20, എംവോക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഡവലപ്മെന്റ്-40, ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ്-40, എംടെക്, എംഫില്‍, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍ പ്രോസ്പെക്ടസിലുണ്ട്. https://admissions.cusat.ac.in എന്ന വെബ്പോര്‍ട്ടലിലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: