Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിഷ്യന് ശക്തിയാകുന്ന ഗുരു

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 15, 2020, 04:40 am IST
in Samskriti

ശ്ലോകം 42

വിദ്വാന്‍ സ തസ്മാ ഉപസത്തിമീയുഷേ

മുമുക്ഷവേ സാധു യഥോക്ത കാരിണേ

പ്രശാന്തചിത്തായ ശമാന്വിതായ

തത്വോപദേശം കപയൈവകുര്യാത്

തന്നെ വേണ്ട വിധം സമീപിച്ച്  ചോദ്യം ചോദിച്ചതായ പ്രശാന്തചിത്തനും ശമാദിഗുണങ്ങളോടുകൂടിയവനും മോക്ഷമാഗ്രഹിക്കുന്നവനുമായ ശിഷ്യന് കൃപയോടെ ഗുരു തത്വോപദേശം ചെയ്യണം. അര്‍ഹതയുള്ള ശിഷ്യന് ഗുരു ഉപദേശം നല്‍കണമെന്നതാണ് ഇവിടെ പറയുന്ന പ്രധാന കാര്യം. ശിഷ്യന്റെ യോഗ്യതയെ ഈ ശ്ലോകത്തിലും ഒന്ന് കൂടി വിവരിച്ചിട്ടുണ്ട്.

ഗുരുവിനെ സമീപിക്കുക എന്ന ഉപസത്തി. മോക്ഷത്തിന് വളരെ ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്നതായ മുമുക്ഷു. നല്ല ആത്മനിയന്ത്രണത്തെ കുറിക്കുന്ന പ്രശാന്തചിത്തന്‍, ശമാന്വിതന്‍ എന്നിവയെല്ലാം ശിഷ്യന്റെ ഗുണങ്ങളെ വ്യക്തമാക്കുന്നതാണ്.

വിവേക വൈരാഗ്യങ്ങളുള്‍പ്പടെയുള്ള ഗുണങ്ങള്‍ ഒത്ത് ചേര്‍ന്ന തികച്ചും യോഗ്യതയുള്ള ശിഷ്യനെ കിട്ടിയാല്‍ ഗുരുവിന് ഒട്ടും മടിക്കാതെ തത്വത്തെ ഉപദേശിക്കാം. സ്വീകരിക്കാന്‍ തക്ക യോഗ്യതയുള്ള സത് പാത്രത്തില്‍ വിദ്യ നല്‍കിയാലേ വിദ്യയെ കൊണ്ട് പ്രയോജിച്ചളളൂ. പ്രത്യേകിച്ചും ബ്രഹ്മ വിദ്യയാകുമ്പോള്‍. ഗുരുശിഷ്യ പരമ്പര തുടര്‍ന്ന് പോകണമെങ്കില്‍ നല്ല കരുതലോടെ അര്‍ഹതയുള്ളവര്‍ക്ക് തന്നെ ഉപദേശിക്കണം. അര്‍ഹതയില്ലാത്തവര്‍ക്ക് ഉപദേശിക്കാന്‍ പോയാല്‍ ഗുരുവിന്റെ സമയവും പ്രയത്‌നവും വെറുതെയും. യോഗ്യതയില്ലാത്തവരില്‍ എത്തുന്ന അറിവ് അവര്‍ക്കും സമൂഹത്തിനും ദോഷം മാത്രമേ ഉണ്ടാക്കൂ.

ഉള്ളിലും പുറത്തും നല്ല നിയന്ത്രണമുള്ളയാളാകണം ശിഷ്യന്‍.പുറമേയ്‌ക്കുള്ള അനുഷ്ഠാനങ്ങള്‍ ഉള്ളിലും ആദ്ധ്യാത്മിക സാധനകളെ പോഷിപ്പിക്കും. ഇന്ദ്രിയ നിയന്ത്രണം മനോനിയന്ത്രണത്തിന് തുണയ്‌ക്കും. ഇവിടെ കൃപ എന്ന വാക്കു കൊണ്ട് ഗുരുവിന് വേണ്ടതായ എല്ലാ ഗുണങ്ങളേയും പറഞ്ഞു.

അതില്‍ ഗുരുവിന്റെ മഹത്വവും അറിവും ആത്മ അനുഭൂതിയും കരുണയും വാല്‍സല്യയും പരസ്പര ധാരണയമൊക്കെ ഒളിഞ്ഞിരിപ്പുണ്ട്.ശിഷ്യനെ മനസ്സിലാക്കാന്‍ കഴിയുന്ന ഗുരുവിനെ വളരെ എളുപ്പം ജ്ഞാനത്തെ പകരാനും കഴിയും.

ശ്രീ ഗുരുരുവാച 

മാ ഭൈഷ്ട വിദ്വന്‍ തവ നാസ്ത്യപായഃ

സംസാര സിന്ധോ സ്തരണേളസത്യുപായഃ

യേനൈവ യാതായതയോസ്യ പാരം

തമേവ മാര്‍ഗ്ഗം തവ നിര്‍ദിശാമി

വിദ്വാനായ ശിഷ്യാ.. നിനക്കൊരു അപായവും ഉണ്ടാകില്ല. സംസാരസാഗരത്തെ കടക്കാനുള്ള ഉപായമുണ്ട്. മുമ്പുണ്ടായിരുന്ന യതികള്‍ ഇതിന്റെ മറുകര കടന്നിട്ടുണ്ട്. അവരുടെ അതേ വഴി തന്നെ ഞാന്‍ നിനക്ക് പറഞ്ഞ് തരാം. ഗുരു തന്റെ ശിഷ്യനോട് ഉപദേശം ആരംഭിക്കാന്‍ തുടങ്ങുകയാണ്. ഒട്ടും പേടി വേണ്ട എന്നാണ് ഗുരുവിന്റെ ആദ്യ വചനം.

അഭയം നല്‍കലാണ് ആദ്യം. നേരത്തേ കരുണാദ്രമായ നോട്ടത്തിലൂടെയും ഇപ്പോള്‍ വാക്കിലൂടെയും. ഭയന്നിരിക്കുന്നയാള്‍ക്ക് ഒന്നും വേണ്ട പോലെ കേള്‍ക്കാനോ മനസ്സിലാക്കാനോ കഴിയില്ല. അതിനാല്‍ ആദ്യം തന്നെ ശിഷ്യനെ ഭയത്തില്‍ മോചിപ്പിക്കുക എന്നതാണ് ഗുരുവിന്റെ കടമ. ഒരാപത്തും വരില്ല എന്ന ഉറപ്പ് കൂടി കൊടുക്കുന്നു.

ഈ സംസാരസാഗരം കടക്കാനുള്ള വഴിയുണ്ട് എന്ന പ്രതീക്ഷയാണ് പിന്നീട് നല്‍കുന്നത്. ഇത് വെറുതെ പറഞ്ഞതല്ല എന്നും. നിരവധി മുനിമാരും ഋഷിമാരുമൊക്കെ നന്നായി യത്‌നം ചെയ്ത് ഈ സംസാരം കടന്നിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ആ വഴി തന്നെ ശിഷ്യനും ഉപദേശിച്ചു തരാം എന്ന് വാക്കു കൊടുക്കുന്നു.

 ഗുരുവിനെ ശരണം പ്രാപിച്ച ഉത്തമ ശിഷ്യനെയാണ് “വിദ്വന്‍” എന്ന് വിളിച്ചത്.നല്ലത് ചെയ്യുന്നവര്‍ തിന്മ വരില്ല ഇനി പേടിക്കുകയേ വേണ്ട. അപകടത്തില്‍ പെടാതെ ഞാന്‍ കാത്തു കൊള്ളാം എന്ന വലിയ സമാശ്വാസവും മതിയായതായ ഉപദേശവും നല്‍കി ശിഷ്യനെ ശക്തനാക്കുകയാണ് ഗുരു. സംസാരക്കടല്‍ കടക്കാന്‍ ഇനി ഏറെ എളുപ്പം. വഴിയറിയാവുന്ന  ഗുരു കൂടെയുണ്ട്.

9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.