Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചന്ദനക്കുറിയും നിസ്‌ക്കാരത്തഴമ്പും മുനീറിന്റ ത്രിവര്‍ണ്ണ പതാകയും

മുസ്ലീം താല്‍പര്യത്തിനുവേണ്ടി വാദിക്കുന്ന മുനീറും ക്രിസ്ത്യാനികളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന സൂസാപാക്യവും വര്‍ഗ്ഗീയവാദികളല്ലാതാകുകയും ഹിന്ദുക്കളുടെ കാര്യം പറയുന്നവര്‍ തീവ്രവര്‍ഗ്ഗീയവാദികളാകുകയും ചെയ്യുന്നു എന്ന വിചിത്ര കാഴ്ചയാണ് കേരളത്തില്‍.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jan 12, 2020, 12:31 pm IST
in Kerala

നിസ്‌ക്കാര തഴമ്പ് വിശ്വസത്തിന്റെ നേരടയാളമാണ്. മുസ്ലീങ്ങള്‍ ദിവസേന അഞ്ചുനേരം അനുഷ്ഠിക്കേണ്ട നിര്‍ബന്ധ പ്രാര്‍ഥനയാണ്  നിസ്‌ക്കാരം. എല്ലാവിധ അശുദ്ധികളില്‍ നിന്നും മാലിന്യങ്ങളില്‍നിന്നും മനസ്സും ശരീരവും വസ്ത്രവും പരിസരവും എല്ലാം വൃത്തിയാക്കി  നിര്‍വഹിക്കപ്പെടുന്ന ഒരാരാധന. ദൈവ സന്നിധിയില്‍ നില്‍ക്കുന്നു എന്ന ബോധത്തോടെ പ്രാര്‍ത്ഥിക്കുകയും ഏതാനും ഖുര്‍ആന്‍ വചനങ്ങള്‍ ഓതുകയും ഇരുന്നും നിന്നും കുനിഞ്ഞും നെറ്റിത്തടം ഭൂമിയില്‍ വെച്ചും സ്തോത്രങ്ങള്‍ ചൊല്ലുകയാണ് ഇതിന്റെ ഹ്രസ്വരൂപം. ഇസ്ലാമിന്റെ മൂലപ്രമാണങ്ങളിലെ അതിശ്രേഷ്ഠമായ നിസ്‌ക്കാരം അനുഷ്ഠിക്കുന്നവര്‍ ആദരണീയര്‍തന്നെ.

മതപരമായ അനുഷ്ഠാനമെന്ന രീതിയില്‍ ഹിന്ദുക്കള്‍ ചെയ്യുന്നതാണ് കുറി തൊടല്‍. ക്ഷേത്രദര്‍ശന സമയത്ത് പൂജാരിയില്‍ നിന്ന് പ്രസാദമായി ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവമനുസരിച്ച് ചന്ദനം, ഭസ്മം, കുങ്കുമം തുടങ്ങിയവ ലഭിക്കും.  ഇതാണ് നെറ്റിത്തടത്തില്‍ തൊടുന്ത്. ചന്ദനം നെറ്റിയില്‍ അണിയുന്നതിനു പിന്നില്‍ വലിയൊരു സങ്കല്‍പവും ശാസ്ത്രവുമുണ്ട്. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകര്‍മ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങള്‍ പറയുന്നു. ചന്ദനക്കുറിയും നിസ്‌ക്കാര തഴമ്പും വിശ്വസത്തിന്റെ നേരടയാളമാണ്. നിഷ്‌ക്കാര തഴമ്പുള്ള മുസല്‍മാനെ ആഘോഷിക്കുന്നവര്‍ ചന്ദനക്കുറിയിട്ട ഹിന്ദുവിനെ അവഗണിക്കുന്നു എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറയുന്നത്.

 മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് വീരവാദം മുഴക്കുന്ന കോണ്‍ഗ്രസും മതമില്ലാത്തവരെന്ന് അഭിമാനിക്കുന്ന കമ്മ്യുണിസ്റ്റുകാരും മുസ്ളീംങ്ങള്‍ക്കുമാത്രം മതപരമായ വിശേഷണം ചാര്‍ത്തിക്കൊടുക്കുന്നു. എന്നാല്‍ ദിവസവും ക്ഷേത്രദര്‍ശനം നടത്തി കുറിയിടുന്നവര്‍ക്ക് സ്ഥാനമില്ല. ചന്ദനക്കുറി തൊട്ടാല്‍ വര്‍ഗീയ വാദികളായി ചിത്രീകരിക്കപ്പെടുന്നു. ചന്ദനക്കുറി തൊടുന്നവര്‍, ഗണപതി ഹോമ പ്രസാദമായ കറുത്ത കുറി അണിയുന്നവര്‍, അയ്യപ്പ ഭക്തര്‍, ക്ഷേത്രഭാരവാഹികള്‍, ക്ഷേത്രവിശ്വാസികള്‍ എന്നിവര്‍ ആര്‍എസ്എസുകാരായി മുദ്രകുത്തപ്പെടും.

 2013 ഡിസംബറില്‍ പാലക്കാട്ട് നടന്ന സിപിഎം പ്ലീനം സമ്മേളനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടില്‍ ഗണപതിഹോമവും ഭഗവതിസേവയും നടത്തുന്നതിനുപോലും വിലക്കേര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഗൃഹപ്രവേശനത്തിന് ഗണപതിഹോമം നടത്തിയതിനും പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയതിനും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചതിനും പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. ഗുരുവായുരില്‍ എത്തിയപ്പോള്‍ പ്രസാദം വാങ്ങിയതിന് ദേവസ്വം മന്ത്രിയോടു പോലും വിശദീകരണം തേടാന്‍ സിപിഎമ്മിന് മടിയുണ്ടായില്ല. ആറന്മുള ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയ  ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിനും ശാസന കിട്ടി. തലമുതിര്‍ന്ന നേതാക്കള്‍ രഹസ്യമായും ഭാര്യമാര്‍ മുഖേനെയും  ശത്രു സംഹാരക്രിയയും പൂമൂടലും ഹോമാദി കര്‍മ്മങ്ങളും നടത്തി മോക്ഷപ്രാപ്തിക്ക് ശ്രമിക്കുമെങ്കിലും അണികളോട് ഇതെല്ലാം ഹറാമാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു.ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍  ക്ഷേത്രവിശ്വാസവും, ചന്ദനക്കുറിയും കാണിച്ചുള്ള ഭയപ്പെടുത്തല്‍ ഫലം ചെയ്യുമെന്ന് ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മനസ്സിലാക്കി.

ചന്ദനക്കുറി വര്‍ഗീയവും, കൊന്തയും തൊപ്പിയും തഴമ്പും മതേതരവും ആകുമ്പോള്‍ കാലങ്ങളായി ഒപ്പമുണ്ടായിരുന്ന മതവിഭാഗങ്ങള്‍  കുരിശു കണ്ട ചെകുത്താനെ പോലെ അകന്നു പോകുന്നതായി കോണ്‍ഗ്രസുകാരും കണ്ടെത്തി. വര്‍ഷങ്ങലായി ചന്ദനക്കുറിയും കളഭവും തൊട്ടിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അത് മായിച്ചുകളയാനുള്ള തിടിക്കത്തിലായിരുന്നു പിന്നീട്.  വലിയവായില്‍ വര്‍ത്തമാനം പറയുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ വലിയ ഉദാഹരണം. ചാനല്‍ ചര്‍ച്ചകളിലും പാര്‍ട്ടിയോഗത്തിലും മരണവീട്ടിലും ഒക്കെ ഗണപതിഗോമ പ്രസാദം തൊടാത്ത ഉണ്ണിത്താനെ കാണാന്‍ സാധിക്കുമായിരുന്നില്ല. പാര്‍ട്ടി ഓഫീസിനു മുന്നില്‍ വെച്ച് സ്വന്തം പാര്‍ട്ടിക്കാര്‍ തുണി ഉരിഞ്ഞപ്പോഴും സഹപ്രവര്‍ത്തകയ്‌ക്കൊപ്പം തുണിയില്ലാതെ നിന്നപ്പോള്‍ എതിര്‍പാര്‍ട്ടിക്കാര്‍ പിടിച്ചപ്പോഴും ഉണ്ണിത്താന്റെ നെറ്റിയിലെ കുറി മാഞ്ഞിരുന്നില്ല.  ഏതാനും നാളുകളായി ഉണ്ണിത്താന്റെ നെറ്റിയില്‍ കുറിയില്ല. കൃത്യമായി പറഞ്ഞാല്‍ ലോക സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് സ്ഥാനാര്‍്ത്ഥി ആയതില്‍ പിന്നെ. നാല് വോട്ടു കിട്ടാന്‍ എന്തുവേണമെങ്കിലും മായിക്കാനോ മുറിക്കാനോ മടിയില്ലാത്ത ഉണ്ണിത്താന്മാരാണ് മതേതരത്വത്തിന്റെ മാലാഖമാര്‍. നിലവിളക്ക് കത്തിക്കാന്‍ കൈവിറക്കുന്ന മുസ്ലീം ലീഗ് നേതാവ് മുനീറും നിലവിളക്ക് തെളിയിച്ചതിനെ ആദരിച്ചവരെ ആക്ഷേപിച്ച മുഖ്യമന്ത്രിയും ഒക്കെയാണ് മതേതരത്വത്തിന്റെ മാതൃകകള്‍.

പിതാവ് മയ്യത്തായപ്പോള്‍ ത്രിവര്‍ണ്ണ പുതപ്പിച്ചതിന്റെ സ്മരണകളില്‍ അഭിമാനിക്കുന്നതായി നിയമസഭയില്‍ പറഞ്ഞ മുനീറിന്റെ കാപഠ്യം വ്യക്തമാകുന്നതാണ്  ലാറ്റിന്‍ കത്തോലിക്ക കൗണ്‍സിലില്‍ നടത്തിയ പ്രസംഗം.  സവര്‍ണ്ണ വരേണ്യ വര്‍ഗ്ഗത്തിന്റെ രാജ്യമായി ഇന്ത്യയെ മാറ്റുകയാണെന്നും ഇതിനെതിരെ മുസ്ളീംങ്ങളും ക്രിസ്ത്യാനികളും ഒന്നിച്ചു പോരാടണമെന്നുമാണ് മുനീര്‍ ആവശ്യപ്പെട്ടത്. ദേശീയ പൗരത്വ നിയമത്തിനെതിരെ നിശബ്ദതയുടെ മറനീക്കി മുസ്ലീം സമൂദായത്തിനു പിന്തുണയുമായി വന്ന ലത്തിന്‍ ബിഷപ്പ് സൂസാപാക്യത്തെ വാനോളം പുകഴ്‌ത്തുകയും ചെയ്തു. ഒരു വര്‍ഗ്ഗത്തിനു വേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് വര്‍ഗ്ഗീയവാദികള്‍. മുസ്ലീം താല്‍പര്യത്തിനുവേണ്ടി വാദിക്കുന്ന മുനീറും ക്രിസ്ത്യാനികളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന സൂസാപാക്യവും വര്‍ഗ്ഗീയവാദികളല്ലാതാകുകയും ഹിന്ദുക്കളുടെ കാര്യം പറയുന്നവര്‍ തീവ്രവര്‍ഗ്ഗീയവാദികളാകുകയും ചെയ്യുന്നു എന്ന വിചിത്ര കാഴ്ചയാണ് കേരളത്തില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

World

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.