കോട്ടയം: കേന്ദ്ര ഇന്റലിജന്സ്് കൈമാറുന്ന വിവരങ്ങള് തുടര്ച്ചയായി കേരളം അവഗണിക്കുന്നു. സൈനിക ഇന്റലിജന്സും, ഇന്റലിജന്സ് ബ്യൂറോ (ഐബി)യും നല്കുന്ന ജാഗ്രതാ നിര്ദേശങ്ങളാണ് കേരളാ പോലീസ് അവഗണിക്കുന്നത്.
ഇസ്ലാമിക ഭീകരര്ക്ക് താവളം ഒരുക്കാന് കേരളത്തില് ധാരാളം സംഘങ്ങള് പ്രവര്ത്തിക്കുന്നുണ്ടെന്ന് എന്ഐഎ ഉദ്യോഗസ്ഥര് വ്യക്തമാക്കി. ഇത്തരം സംഘങ്ങള്ക്ക് പോലീസില് നിന്ന് പോലും വിവരങ്ങള് ലഭിക്കുന്നുണ്ട്. പോലീസില് നിന്ന് വിവരം ചോര്ന്നതുമൂലം ചില റെയ്ഡുകള് നടത്താന് സാധിക്കാതെ പോയിട്ടുണ്ടെന്ന് എന്ഐഎ ഉദ്യോഗസ്ഥര് പറഞ്ഞു.
രാജ്യവിരുദ്ധ ശക്തികള്ക്ക് കേരളത്തില് സാഹചര്യം ഒരുക്കി നല്കുന്നത് ഐഎസ് റിക്രൂട്ട്മെന്റിന് നേതൃത്വം നല്കിയവര് തന്നെയാണ്. കണ്ണൂരില് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ പല യോഗങ്ങള് നടന്നിട്ടുണ്ടെന്നും എന്ഐഎ ഉദ്യോഗസ്ഥര് വെളിപ്പെടുത്തി.
ഈ വിവരങ്ങള് പോലീസിന് അറിവുള്ളതാണെങ്കിലും നടപടി എടുക്കാന് മടിക്കുകയാണ്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇത്തരം സംഘങ്ങള് പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നത്. ദേശവിരുദ്ധ ശക്തികള്ക്ക് വേണ്ട പണവും മറ്റ് സഹായങ്ങളും കേരളത്തിലുള്ള തീവ്രസംഘങ്ങളാണ് ചെയ്തു കൊടുക്കുന്നത്.
വയനാട്ടിലും കണ്ണൂരിലും ആയുധ പരിശീലനങ്ങള് നടത്തിയതിന്റെ തെളിവുകളും രഹസ്യാന്വേഷണ ഏജന്സികള്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്, ഇതിന് പിന്നില് പ്രവര്ത്തിച്ചവരെ കണ്ടെത്താന് എന്ഐഎ അടക്കമുള്ള ഏജന്സികള്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ശ്രീലങ്കയില് ഐഎസ് ഭീകരര് ബോംബ് സ്ഫോടനം നടത്തിയതിന് പിന്നാലെ കേരളത്തില് എത്തിയ സൈനിക ഇന്റലിജന്സ് ഉദ്യോഗസ്ഥര് കേരളം, തമിഴ്നാട്, കര്ണാടക സംസ്ഥാനങ്ങളില് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന്് മുന്നറിയിപ്പ് നല്കിയിരുന്നു. സംസ്ഥാനങ്ങളുടെ അതിര്ത്തി ഗ്രാമങ്ങള് കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും, പോലീസ് വി
ന്യാസം ശക്തമാക്കണമെന്ന് സൈനിക ഇന്റലിജന്സ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല് പോലീസ് സൈനിക ഇന്റലിജന്സ് നിര്ദേശം തള്ളുകയാണ് ഉണ്ടായത്.
ഇതിന് ശേഷം നാലു തവണ കേന്ദ്ര ഇന്റലിജന്സ് സമാന മുന്നറിയിപ്പ് കേരളത്തിന് നല്കിയിരുന്നു. തീര സുരക്ഷയില് കൂടുതല് ശ്രദ്ധവേണമെന്നും ഇന്റലിജന്സ് റിപ്പോര്ട്ടില് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് തമിഴ്നാടും കര്ണ്ണാടകയും വേണ്ട മുന്കരുതലുകള് സ്വീകരിച്ചിരുന്നു.
തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ നേതൃത്വത്തില് ചെന്നൈയില് നടത്തിയ പരിശോധനയില് ഐഎസ് ബന്ധം ഉള്ളവരെ അടക്കം അറസ്റ്റ് ചെയ്യാന് സാധിച്ചു. സമാന പരിശോധന കര്ണാടക പോലീസും നടത്തി. എന്നാല് കേരള പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: