തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്നാട് ചെക്ക്പോസ്റ്റിലെ എസ്ഐ വില്‍സനെ വധിക്കാന്‍ ഇസ്ലാമിക ഭീകരര്‍ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച്. തമിഴ്നാട്ടില്‍ പോലീസ് പരിശോധന ശക്തമാക്കിയതോടെ ഭീകരര്‍ കേരളത്തില്‍, പ്രത്യേകിച്ച് തലസ്ഥാനത്ത്, കേന്ദ്രീകരിക്കുകയായിരുന്നു.
കളിയിക്കാവിള പോലീസ് സ്റ്റേഷനിലെ എസ്ഐവില്‍സണെ (57) മാര്‍ത്താണ്ഡം, വെട്ടുവെന്നി വില്യം ആശുപത്രിക്കു സമീപം ബുധനാഴ്ച രാത്രി പത്തു മണിയോടെ രണ്ടംഗസംഘം വെടിവെച്ചുകൊല്ലുകയായിരുന്നു. തിരുവിതാംകോട് സ്വദേശികളായ അബ്ദുള്‍ സമീം (29), തൗഫിക്ക് ( 27) എന്നിവരാണ് വെടിവച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
ഭീകരാക്രമണം നടന്ന ഉടന്‍ സംഘം കേരളത്തിലേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചതും. പിന്നാലെ എത്തിയ തമിഴ്നാട് പോലീസ് സംഘം ആദ്യം എത്തിയത് തിരുവനന്തപുരത്തെ മലയോര മേഖലയായ വിതുരയില്‍. ഇവര്‍ക്ക് സഹായം ഒരുക്കിയ സെയ്തലി ഒരു വര്‍ഷത്തോളമായി വിതുരയിലുണ്ട്. ഇയാളുടെ ഭാര്യാവീട്ടിലും ഇയാളുടെ സ്ഥാപനത്തിലും സംഘം പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.
ഭീകരര്‍ക്ക് സഹായം ചെയ്ത കുലശേഖരത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവിതാംകോട് സ്വദേശി മുഹമ്മദ് റാഫിയെയും തമിഴ്നാട് ക്യുബ്രാഞ്ച് പിടികൂടി. ചെന്നൈയില്‍ ഹിന്ദുമുന്നണി പ്രവര്ത്തകന് തിരുവള്ളുവര്‍ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നിരവധി കൊലക്കേസുകളില്‍ പ്രതിയാണ് മുഹമ്മദ് റാഫി.
എസ്ഐ വില്‍സണു നേരെ വെടിയുതിര്‍ത്തു രക്ഷപ്പെട്ട തിരുവിതാംകോട് സ്വദേശി അബ്ദുള്‍ സമീമും റാഫിയും തമ്മില്‍ അടുത്ത ബന്ധമാണ്. 2013 ല്‍ തെരുവുനായ്ക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആയുധപരിശീലനം നടത്തിയതിന് അബ്ദുള്‍ സമീമിനെ കരമന പോലീസ് അറസറ്റ് ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് എട്ടു പേര് പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരില്‍ രണ്ടു പേര് നിരന്തരം തിരുവനന്തപുരത്ത് വരാറുണ്ടായിരുന്നു എന്ന് പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വില്‍സണ്‍ തിരുച്ചന്തൂരില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന സ്ക്വാഡിലെ അംഗമായിരുന്നു. അന്നുമുതല്‍ ഇവരുടെ നോട്ടപ്പുള്ളിയാണ് വില്‍സണ്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ അവിടെ വച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിരുന്നുവെന്ന് തമിഴ്നാട് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിന് താവളം ഒരുക്കിയത് സെയ്തലിയും മുഹമ്മദ് റാഫിയും ചേര്‍ന്നാണെന്നും തമിഴ്നാട് ക്യുബ്രാഞ്ച് സ്ഥിരീകരിച്ചു. പ്രതികളും അവരുടെ തലസ്ഥാനത്തെ സുഹൃത്തുക്കളും ഇവരുടെ സംഘാംഗങ്ങളുമായ നിരവധി പേര് തലസ്ഥാനത്തുണ്ടെന്നാണ് തമിഴ്നാട് പോലീസ് നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: