ആദ്യ വാരത്തില്‍ തന്നെ റെക്കോഡുകള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ് രജനി ചിത്രം ദര്‍ബാര്‍. റീലിസ് ചെയ്ത് ആദ്യ പത്തുമണിക്കൂറില്‍ ചെന്നൈയില്‍ മാത്രം ദര്‍ബാര്‍ നേടിയത് 2.27 കോടി രൂപയാണ്. യെന്തിരന് 2.0 ശേഷം ആദ്യ ദിനത്തില്‍ രണ്ടുകോടിക്ക് മേലെ നേടുന്ന രജനി ചിത്രം കൂടിയാണ് ദര്‍ബാര്‍.
രണ്ടര മണിക്കൂര്‍ ഫുള്‍ എന്റര്‍ടെയിന്‍മെന്റ് ചിത്രം എന്ന നിലയില്‍ നീതി പുലര്‍ത്തിയ ദര്‍ബാര്‍ മുംബൈ പോലീസ് ഉദ്യോഗസ്ഥനായ ആദിത്യ അരുണാചലത്തിന്റെ ജീവിതമാണ് പ്രതിപാദിക്കുന്നത്. ലോകമെമ്പാടുമുള്ള 4000 ത്തിലധികം സ്ക്രീനുകളില്‍ ചിത്രം ആദ്യദിനം പ്രദര്‍ശിപ്പിച്ചു. തമിഴിനു പുറമേ തെലുങ്കിലും ഹിന്ദിയിലും ദര്‍ബാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഹൈദരാബാദ്, മുംബൈ നഗരങ്ങളിലും ചിത്രം മുന്‍നിരയിലുണ്ട്.
അതേസമയം മലേഷ്യയിലും സിംഗപ്പൂരിലും ഓസ്ട്രേലിയയിലും ചിത്രം ഒന്നാം സ്ഥാനത്താണ്. യുഎസില്‍ ആദ്യമണിക്കൂറുകളില്‍ 4.38 കോടി രൂപ നേടിയപ്പോള്‍, ഓസ്ട്രേലിയയില്‍ 78 ലക്ഷം രൂപ ദര്‍ബാര്‍ ശേഖരിച്ചു. ആദിത്യ അരുണാചലം(രജനീകാന്ത്), മകള്‍ വള്ളി (നിവേത തോമസ്) തമ്മിലുള്ള സ്നേഹം ബന്ധം ചിത്രം ഭംഗിയായി ആവിഷ്കരിച്ചിട്ടുണ്ട്. ദര്‍ബറിന്റെ ആദ്യ പകുതി രജനീകാന്തിന്റെ ആരാധകര്‍ക്ക് ഒരു മികച്ച വിരുന്ന് തന്നെയാണ്.
രജിനിസത്തിനു പുറമെ മുരുകദോസിന്റെതായ കൈയൊപ്പും ചിത്രത്തില്‍ പലയിടത്തും പ്രകടമാണ്. നര്‍മ്മരംഗങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. എന്നാല്‍, സംഗീതത്തിലെക്ക് വരുമ്പോള്‍ ‘ചുമ്മ കിഴി’ എന്ന ഗാനം ഒഴിച്ചാല്‍ മറ്റുപാട്ടുകള്‍ എല്ലാം ചിത്രത്തിനു അനുയോജ്യമാണോ എന്ന് തോന്നിപോകും. സന്തോഷ് ശിവന്റെ ഛായാഗ്രാഹണവും ദേവയുടെ പശ്ചാത്തല സംഗീതവും സിനിമയുടെ കഥയോട് ചേര്‍ന്നു നില്ക്കുന്നു. തെന്നിന്ത്യന്‍ ബോക്സോഫീസില്‍ ദര്‍ബാര്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍ അജയ് ദേവ്ഗന്റെ തന്‍ഹാജി: ദി അണ്‍സംഗ് വാരിയര്‍ എന്ന സിനിമയാണ് ബോളിവുഡില്‍ തിയേറ്ററുകള്‍ ഇളക്കിമറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: