തമിഴ് സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനി ചിത്രമായ ദര്‍ബാറിന്റെ റിലീസില്‍ അശങ്ക. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ലൈക്ക പ്രൊഡക്ഷന്‍സിനു വിതരണത്തിന്റെ അഡ്വാന്‍സ് പണം നല്കുന്നതില് നിന്നും ചിത്രത്തിന്റെ കേരള വിതരണം ഏറ്റെടുത്ത കമ്പനിയായ കല്‍പ്പക ഫിലംസിനെ വിലക്കിക്കൊണ്ട് ഹൈക്കോടതി പുറത്തുവിട്ട നിര്‍ദേശമാണ് ആരാധകരില്‍ ആശയകുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. 2.80 കോടി രൂപയോളം ലൈക്ക പ്രൊഡക്ഷന്‍സ് നല്‍കാനുണ്ട് എന്ന് കാണിച്ച് മിനി സ്റ്റുഡിയോ നിര്‍മ്മാതാവ് വിനോദ് കുമാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ് വന്നിരിക്കുന്നത്.
രജനിയും യുവനിര ഹിറ്റ്മേക്കറായ, സംവിധായകന് എ.ആര്. മുരുകദാസും ഒന്നിന്നിക്കുന്ന പ്രഥമ ചിത്രം കൂടിയായതിനാല്‍ ആരാധകരില്‍ ദര്‍ബാര്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കയാണ്. ‘മുംബയില്‍ നടക്കുന്ന ഒരു പോലീസ് സ്റ്റോറിയാണ് ദര്‍ബാര്‍. ഇതില്‍ മുംബൈ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആദിത്യ അരുണാചലം കഥാപാത്രമാണ് രജനിയുടേത്. സിനിമയില്‍ രാഷ്ട്രീയമില്ല. നിയമത്തിന്റെ കണ്ണു കൊണ്ട് നോക്കാതെ ധര്‍മ്മത്തിന്റെ മാര്‍ഗത്തിലൂടെ നടക്കുന്ന ആളാണ് എന്നത് കൊണ്ട് ഈ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ശത്രുക്കള്‍ ഏറെ. വില്ലന്‍ സുനില്‍ ഷെട്ടിയുടെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തടയിടുന്നു. അതില്‍ നായകന് എങ്ങനെ വിജയിക്കുന്നു എന്നതാണ് കഥയുടെ രത്നച്ചുരുക്കം – മുരുകദാസ് പറയുന്നു.
തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങല്‍. രജനികാന്ത് മുരുകദാസ് ടീം ഒന്നിക്കുന്ന വമ്പന്‍ ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഈ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: