ടെഹ്‌റാന്‍: ഇറാനില്‍ യാത്രക്കാരുമായി പറന്നന്നുയര്‍ന്ന യുക്രേനിയന്‍ വിമാനം തകര്‍ന്നു വീണ് 180 പേര്‍ മരണപ്പെട്ടു. ബോയിങ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വിമാനത്താവളത്തിന് സമീപമായാണ് വിമാനം തകര്‍ന്നു വീണത്. അപകട കാരണം സാങ്കേതിക തകരാര്‍ എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കീവിലേക്ക് ടെഹ്‌റാനിലെ ഇമാം ഖമേനി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ അകടത്തില്‍പ്പെടുകയായിരുന്നു. അനിയന്ത്രിതമായ തീ കാരണം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും തടസ്സം സംഭവിച്ചെന്ന് ഇറാന്‍ വ്യോമയാന അധികൃതര്‍ പറഞ്ഞു. എന്നാല്‍ഈ അപകടത്തിന് ഇറാന്‍ അമേരിക്കന്‍ സംഘട്ടനവുമായി യാതൊരു ബന്ധവുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കരുതെന്ന് യാത്രാവിമാനങ്ങള്‍ക്ക്അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പാകിസ്ഥാന്‍ വ്യോമപാതയും ഒഴിവാക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ ഏവ്യേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ത്യയും ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ വഴിയുള്ള യാത്രാപാത ഉപേക്ഷിക്കാന്‍ യാത്ര വിമാന കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുകയാണ്.
















