കോഴിക്കോട്: ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കില്‍ നിന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറി. പണിമുടക്കുമായി വ്യാപാരികൾ സഹകരിക്കില്ലെന്നും കടകളെല്ലാം തുറന്ന് പ്രവർത്തിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ അറിയിച്ചു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിയോട് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ നടക്കുന്ന പണിമുടക്ക് വ്യാപാരികളെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയല്ലെന്നും അതുകൊണ്ടാണ് സഹകരിക്കാത്തത് എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. 25 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക്. അതേസമയം ശബരിമല തീര്‍ത്ഥാടകരേയും ടൂറിസം മേഖലകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. ബിഎംഎസ് പണിമുടക്കുമായി സഹകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: