കോഴിക്കോട്: കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ഇടപെടലുകള്‍ നല്ലതിനാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ ഗവര്‍ണറുടെ ഇത്തരം ഇടപെടലുകളില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും പക പോക്കലുകള്‍ അവസാനിപ്പിക്കാന്‍ ഗവര്‍ണറുടെ ഇടപെടല്‍ സഹായിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
സാങ്കേതിക സര്‍വ്വകലാശാലയില്‍ മന്ത്രി കെ.ടി. ജലീലിന്റെ ഇടപെടല്‍ സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഈ മാസം തെളിവെടുപ്പ് നടത്താന്‍ ഇരിക്കുകയാണ്. ആദ്യഘട്ട തെളിവെടുപ്പിന് ശേഷമാണ് മന്ത്രിയില്‍ നിന്നും വിശദീകരണം തേടുന്നതില്‍ തീരുമാനമെടുക്കുക.മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥി, പരാതി നല്‍കിയ സേവ് യൂണിവേഴിസ്റ്റി ക്യാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍, കെടിയു വിസി എന്നിവരെയാണ് വിളിപ്പിക്കുന്നത്. നിലവില്‍ ഉന്നത വിദ്യാഭ്യാസമന്ത്രിയെ ഹിയറിങ്ങിലേക്ക് വിളിക്കുന്നില്ല. എംജി, കെടിയു, കണ്ണൂര്‍, കേരള അടക്കമുള്ള സര്‍വ്വകലാശാലകളിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണ്ണര്‍ക്ക് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
















