ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനത്തിൽ പങ്കെടുക്കുകയും മത്സ്യോത്പാദനത്തിന്റെ പുതിയ സാങ്കേതിക വിദ്യ കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രബന്ധം അവതരിപ്പിച്ച കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റും ഇപ്പോഴത്തെ ട്രസ്റ്റീ ബോർഡ് മെംബറും ആയ ഡോ.രാമദാസ് പിള്ളയ്ക്ക് കെഎച്ച്എൻഎ ട്രസ്റ്റീ ബോർഡിൻറെ അഭിനന്ദനങ്ങൾ.
കേരളത്തില്‍ മത്സ്യോത്പാദനത്തിന്റെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു കേരളത്തിലെ മത്സ്യോത്പാദനം വർധിപ്പിക്കാനും അത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഒരു മാറ്റം സൃഷ്ടിക്കാനും കഴിയുന്ന ഒന്നാണ്. കേരളത്തിന് കോടിക്കണക്കിനു രൂപയുടെ ബിസിനസ് ഇതുവഴിചെയ്യുവാൻ കഴിയും. ഇതിനെ കേരളത്തിന്റെ ബ്ലൂ റെവല്യൂഷൻ ആയി കാണാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദേഹം അവതരിപ്പിച്ചത് കേരളത്തിൽ ഒരു ക്രെഡിറ്റ് സിസ്റ്റം ഇല്ലന്നും അതിന് സർക്കാർ മുൻകൈ എടുക്കുകയാണെങ്കിൽ അതിന്റെ പേരിൽ വളരെ അധികം ചെറിയ ബിസിനസുകൾ ആരംഭിക്കുവാനും അത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഒരു മാറ്റം വരുത്താനും കഴിയുമെന്ന് ഡോ. പിള്ള ലോക കേരള സഭയില്‍ അവതരിപ്പിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു.
പ്രശസ്ത ശാസ്ത്രജ്ഞനും കാലിഫോര്‍ണിയയിലെ ന്യൂ ഫോട്ടോണ്‍ കമ്പനിയുടെ സിഇഒയും ആണ് ഡോ.രാമദാസ് പിള്ള. ബിസിനസ് രംഗത്തുള്ള അദ്ദേഹത്തിന്റെ കമ്പനിയിൽ നിരവധി പേര് അമേരിക്കയിൽ ജോലി ചെയ്യുന്നു. കേരളത്തിലും ബിസിനസ് ചെയ്യുന്ന ഡോ. പിള്ളയുടെ വിന് വിഷ് ടെക്നോളജി എന്ന കമ്പനി കേരളത്തില്‍ വളരെ അധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ഒന്നാണ്.
ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനത്തിൽ പങ്കെടുക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്ത ഡോ. രാമദാസ് പിള്ളക്ക് കെഎച്ച്എൻഎയുടെ പേരിൽ ആശംസകൾ നേരുന്നതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ രാജേഷ് കുട്ടി, വൈസ് ചെയർ രാജു പിള്ള, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: