പക്ഷാഘാതത്തിനുള്ള ചികിത്സ (തുടര്‍ച്ച)
പച്ചഓന്ത്, പച്ചത്തവള ഇവ ഓരോന്നു വീതം കൊന്നുനുറുക്കി രക്തം കളയാതെ രണ്ട് ലിറ്റര്‍ വേപ്പെണ്ണയില്‍ ഇടുക. അതിനൊപ്പം രണ്ട് ഒതളങ്ങയുടെ തൊണ്ട് ഇട്ട് നന്നായി പൊരിച്ച് പൊടിയുന്ന പാകത്തില്‍ വാങ്ങി എണ്ണ ഊറ്റിയെടുക്കുക. ഈ തൈലം തേച്ചാല്‍ തളര്‍ന്നു കിടക്കുന്നവര്‍ 15 ദിവസം കൊണ്ട് എഴുന്നേറ്റ് നടക്കും. ഇത് ഉള്ളില്‍ കഴിക്കരുത്. കഴുത്തിന് കീഴോട്ടുള്ള ഭാഗത്തേ തേയ്ക്കാവൂ. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ പാരമ്പര്യവൈദ്യന്മാര് ഇതുപയോഗിച്ച് ഫലപ്രദമായ ചികിത്സ നടത്തി വരുന്നു.
പക്ഷാഘാതം മാറാന്‍ കാര്‍പാസാസ്ത്യാദി തൈലം:
പരുത്തിക്കുരു, കുറുന്തോട്ടി വേര്, തൊണ്ടുള്ള ഉഴുന്ന്, പഴയമുതിര, ഇവ ഓരോന്നും 120 ഗ്രാം വീതം 32 ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, നാല് ലിറ്റര്‍ ആയി, വറ്റിച്ച് പിഴിഞ്ഞ് അരിച്ചെടുത്ത് അതില്‍ ഒന്നര ലിറ്റര്‍ എള്ളെണ്ണയും മൂന്ന് ലിറ്റര്‍ ആട്ടിന്‍പാലും ചേര്‍ത്ത് താഴെ പറയുന്ന മരുന്ന് കല്ക്കമായി അരച്ചു ചേര്‍ത്ത് അരക്കു മധ്യേപാകത്തില്‍ കാച്ചിയരിച്ച് തേയ്ക്കുകയും കുടിക്കുകയും ചെയ്യുക.
കല്ക്കത്തിന്:
ദേവതാരം, കുറുന്തോട്ടി വേര്, അരത്ത, പുഷ്കരമൂലം, കടുക്, ചുക്ക്, ശതകുപ്പ, കാട്ടുതിപ്പലി വേര്, കാട്ടുമുളകിന് വേര്, മുരിങ്ങാത്തൊലി, തഴുതാമ വേര്, ഇവ ഓരോന്നും 10 ഗ്രാം വീതം വെണ്ണ പോലെ അരച്ച് കല്ക്കം ചേര്‍ക്കുക. ഈ തൈലം നസ്യം ചെയ്യുകയും ( മൂക്കില്‍ ഒഴിക്കുക) തേയ്ക്കുകയും കഷായങ്ങളില്‍ മേമ്പൊടിയായി ചേര്‍ക്കുകയും ചെയ്താല്‍ അപബാഹുകം, പക്ഷാഘാതം, അര്‍ദ്ദിതം ഇവയും ശമിക്കും.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: