നിരന്തരമായ ഗെറ്റപ്പുകളിലൂടെ ആരാധകശ്രദ്ധ നേടുന്ന ജയറാമിതാ കുചേലനായും. ഗുരുവായൂര്‍ സ്വദേശിയായ വിജീഷ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അവില്‍പ്പൊതിയുമായി കൃഷ്ണനെ കാണാനെത്തിയ കുചേലന്റെ വേഷത്തില്‍ ജയറാമെത്തുന്നത്.
‘നമോ’ എന്ന സംസ്കൃതഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി താരം കുറച്ചത് 20 കിലോ ഭാരമാണ്. ഇതിനുപുറമെ തലയും മുണ്ഡനം ചെയ്തു. മുഴുനീളം സംസ്കൃതഭാഷ മാത്രം എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ജയറാമിനു പുറമെ മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്, രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. മുന്‍പ് രമേശ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവര്‍ണ്ണത്തത്ത’ എന്ന സിനിമയിലും ജയറാം തല മുണ്ഡനം ചെയ്ത് പ്രത്യക്ഷപ്പെട്ടിരുന്നു.
വെറും 51 മണിക്കൂറിനുള്ളില്‍ പുറത്തിറക്കിയ ‘വിശ്വഗുരു’, ഇരുള ഗോത്രഭാഷയിലുള്ള ‘നേതാജി’ എന്നീ സിനിമകളിലൂടെ ഗിന്നസ് റെക്കോഡില്‍ ഇടംനേടി ശ്രദ്ധേയനായ സംവിധായകനാണ് വിജീഷ്. ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ രാജസ്ഥാന് സ്വദേശി ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രഗല്ഭരായ കലാകാരന്മാരെയും അഭിനേതാക്കളെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എസ്. ലോകനാഥനാണ് ഛായാഗ്രഹണം. സിനിമയ്ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അനൂപ് ജെലോട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: