മലയാള സിനിമ ലോകത്ത് പേരുമാറ്റം പുതിയ കാര്യമല്ല. മുഹമ്മദ് കുട്ടി മമ്മൂട്ടിയായും അബ്ദുള്‍ ഖാദര്‍ പ്രേം നസീറായും മാന്വല്‍ സത്യനേശന് നാടാര്‍ സത്യനായും കൃഷ്ണന് നായര്‍ ജയനായും പേരുമാറ്റി മലയാള സിനിമയില്‍ തിളങ്ങിയവരാണ്. എന്നാല്‍ മലയാള സിനിമാ ലോകത്ത് ഭാഗ്യം തെളിയാനായി പേരുമാറ്റിയവരുമുണ്ട് . സംവിധായകന് ജോഷിയാണ് അതില്‍ ഒരു പ്രമുഖന്. ഇംഗ്ലീഷില്‍ തന്റെ പേരിന്റെയൊപ്പം y എന്ന അക്ഷരം ചേര്‍ത്താണ് അദ്ദേഹം തന്റെ പേരിന് മാറ്റം വരിത്തിയിരിക്കുന്നത്. എന്നാല്‍ ആ പാത പിന്തുടര്ന്ന് ദിലീപും തന്റെ പേരില്‍ ചെറിയ മാറ്റം വരിത്തിയിരിക്കുകയാണ്.
ജോഷി ചേര്‍ത്തത് y ആണെങ്കില്‍ ദിലീപ് ആകട്ടെ തന്റെ പേരിനൊപ്പം ഒരു I ആണ് കൂടുതല്‍ ചേര്‍ത്തിരിക്കുന്നത്. Dileep എന്നുള്ളത് I കൂടി ഉള്‍പ്പെടുത്തി ഇപ്പോള്‍ Dilieep എന്നാക്കിയിരിക്കുകയാണ്. ഗോപാലകൃഷ്ണന് പദ്മനാഭപിള്ള എന്ന പേരില്‍ നിന്നുമാണ് സിനിമയിലേക്ക് പ്രവേശിച്ചപ്പോള്‍ ദിലീപ് എന്ന പേരിലേക്ക് മാറിയത്. എന്നാല്‍ ഇപ്പോള്‍ ഒരു I കൂടി ചേര്‍ത്ത് വീണ്ടും സ്വന്തം പേരില്‍ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ് ദിലീപ് .
ദിലീപ് വ്യത്യസ്ഥ ഗറ്റപ്പില്‍ എത്തുന്ന നദീര്‍ഷാ ചിത്രമായ കേശു ഈ വീടിന്റെ നാഥനിലെ പോസ്റ്റര്‍ ഇറങ്ങിയതോടെയാണ് താരത്തിന്റെ പേരുമാറ്റം പുറത്തായത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ തന്റെ അക്കൗണ്ടുകളില്‍ ദിലീപ് പേരിലെ മാറ്റം കൊണ്ടുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: