ലോകത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതം സീരിയലാകുന്നു. നടി മുക്തയാണ് സീരിയലില്‍ ജോളിയായെത്തുന്നത്. സിനിമയില്‍ സജീവമായിരുന്ന മുക്ത വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
പാലാമറ്റം കുടുംബത്തിലെ മൂന്നുപേരെ അടക്കിയ കല്ലറയ്ക്കു സമപം മഴയത്ത് കുടയുമായി നില്ക്കുന്ന ജോളിയായിട്ടാണ് മുക്ത പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജനുവരി 13ന് പരമ്പര പ്രേക്ഷകര്‍ക്കു മുന്നിലെത്തും. ഇതിനെകുറിച്ച് മുക്തയുടെ ഭര്‍തൃസഹോദരിയും ഗായികയുമായ റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുകയും ആശംസയറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മുക്ത കമന്റു ബോക്സില്‍ നന്ദി അറിയിക്കുകയും ചെയ്തു. ഫ്ളവേഴ്സ് മൂവി ഇന്റര്‍നാഷണല്‍ ആണ് സീരിയല്‍ അവതരിപ്പിക്കുന്നത്.
അതേസമയം ഇതേ വിഷയം സിനിമയായും എത്തുന്നുണ്ട്. രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്നത്. ‘കൂടത്തായി’ എന്ന് പേര് നല്‍കിയിരിക്കുന്ന മറ്റൊരു ചിത്രത്തില്‍ ഡിനി ഡാനിയലാണ് ജോളിയായി എത്തുന്നത്. ‘കൊലപാതകങ്ങളുടെ ഒന്നര പതിറ്റാണ്ട്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: