കൊച്ചി: ഷെയ്ന്‍ നിഗവും നിര്‍മാതാക്കളുമായുള്ള വിഷയത്തില്‍ ‘ അമ്മ’ ഇടപെടുന്നു. ജനുവരി 9ന് കൊച്ചിയില്‍ ചേരുന്ന അമ്മ നിര്‍വാഹക സമ്മിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. ഷെയ്ന്‍ നിഗമിനെ യോഗത്തിലേക്ക് വിളിപ്പിക്കും ശേഷം നിര്‍മ്മാതാക്കളുമായി വിഷയം ചര്‍ച്ച ചെയ് ഒത്തുതീര്‍പ്പാക്കാനാണ് അമ്മ തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ നിര്‍മാണം നടന്നു വരുന്ന സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ആദ്യം പ്രാധാന്യം നല്‍കുക. ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കുന്നതിലും വെയില്‍, കുറുബാനി സിനിമകളുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതിലും ഷെയ്‌നിന്റെ കയ്യില്‍ നിന്ന് അമ്മ ഉറപ്പ് വാങ്ങും. അതിന് ശേഷം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തും.
പ്രൊഡ്യൂസര്‍മാര്‍ക്കെതിരെ മനോരോഗി എന്ന് പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് പറഞ്ഞതോടെയാണ് ചര്‍ച്ചയ്‌ക്ക് വഴി തെളിഞ്ഞത്. ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും കാണിച്ച് ഷെയ്ന്‍ നിഗം നിര്‍മ്മാതാക്കള്‍ക്കും കത്ത് നല്‍കിയിരുന്നു.
തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മനപൂര്‍വ്വമായല്ല പരാമര്‍ശം നടത്തിയതെന്നുമാണ് ഷെയിനിന്റെ കത്തിലെ ഉള്ളടക്കം.
















