Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശമം മനോനിയന്ത്രണം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Dec 29, 2019, 05:02 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശ്ലോകം 22

വിരജ്യ വിഷയവ്രാതാദ് 

ദോഷദൃഷ്ട്യാ മുഹുര്‍മുഹുഃ

സ്വലക്ഷ്യേ നിയതാവസ്ഥാ 

മനസഃ ശമ ഉച്യതേ

വിഷയങ്ങളെല്ലാം ദോഷം നിറഞ്ഞവയും അപകടത്തില്‍ പെടുത്തുന്നവയുമാണെന്ന് കണ്ട് അവയില്‍ നിന്ന് പിന്‍പാങ്ങി തന്റെ ലക്ഷ്യമായ ആത്മതത്വത്തില്‍ നിരന്തരം മനസ്സിനെ നിശ്ചലമാക്കി നിര്‍ത്തുന്നതാണ് ശമം.

സാധകന് വേണ്ട ആറ് സമ്പത്തുകളില്‍ ആദ്യത്തേതാണ് ശമം. ഈ ആറെണ്ണത്തേയും ചേര്‍ത്ത് സാധനാ  ചതുഷ്ടയത്തിലെ മൂന്നാം സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. മനോനിയന്ത്രണമാണ് ശമം. വിഷയങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മനസ്സിനെ ആത്മ ശ്രേയസ്സിന് ഉതകും വിധം നിയമനം ചെയ്യുന്നതാണിത്. ജ്ഞാന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ലക്ഷ്യം നേടണമെങ്കില്‍ മനോബുദ്ധികള്‍ക്ക് നല്ല സൂക്ഷ്മതയും ഏകീകരണവും വേണം.

ഇവിടെയാണ് ശമത്തിന്റെ ആവശ്യം മനസ്സിന്റെ ശാന്തമായ നിലയാണ് ശമം.വിഷയങ്ങളുടെ പിന്നാലെ കുതിക്കാതെ, കാമനകളില്‍ ആടിയുലയാതെയും കലങ്ങി മറയാതെയും ശാന്തമായി ഇരിക്കാന്‍ മനസ്സിന് കഴിയണം. വിഷയങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞാലും വിഷയ ചിന്തകളില്‍ നിന്ന് മുക്തനാവാന്‍ മനസ്സിന് അത്ര പെട്ടെന്നൊന്നും സാധിക്കില്ല. സഗുണോപാസകനായ സാധകന് ഇഷ്ടമൂര്‍ത്തി ധ്യാനത്തിലൂടെ മനസ്സിനെ വിഷയങ്ങളില്‍ നിന്ന് വിടുവിക്കാന്‍ സാധിക്കും. എന്നാല്‍ ജ്ഞാന മാര്‍ഗ്ഗത്തില്‍ ബ്രഹ്മ ധ്യാനത്തില്‍ മുഴുകാന്‍ മനസ്സിന് പരിശീലനം നല്‍കണം. എങ്ങും നിറഞ്ഞ ബോധസ്വരൂപമായ ബ്രഹ്മത്തില്‍ ധ്യാനത്തിലൂടെ മുഴുകാനായാല്‍ മനസ്സിന് വിഷയങ്ങളില്‍ നിന്നും അവയുമായി ബന്ധപ്പെട്ട ചിന്തകളില്‍ നിന്ന് വിട്ടുമാറാം.

അപ്പോള്‍ മനസ്സ് പ്രശാന്തമായിത്തീരും.ഈ ശാന്തമായ അവസ്ഥയാണ് ശമം.വിവേകപൂര്‍ണമായ ചിന്തയിലൂടെ വൈരാഗ്യം ഉണ്ടാകും. അതുവഴി മനസ്സ് അതിന്റെ ലക്ഷ്യത്തിലേക്ക് ഉച്ചിരിക്കും.

ശ്ലോകം 23

വിഷയേഭ്യഃ പരാവര്‍ത്ത്യ

സ്ഥാപനം സ്വസ്വ ഗോളകേ

ഉഭയേ ഷാം ഇന്ദ്രിയാണാം 

സ ദമഃ പരികീര്‍ത്തിതഃ

ബാഹ്യനാലംബനം വൃത്തേഃ 

ഏഷോപതിരുത്തമാ ജ്ഞാനേന്ദ്രിയങ്ങളേയും കര്‍മ്മേന്ദ്രിയങ്ങളേയും അവയുടെ വിഷയങ്ങളില്‍ നിന്ന് വിടുവിച്ച് അതാത് ഇന്ദ്രിയഗോളകങ്ങളില്‍ സ്ഥാപിക്കുന്നതിനെ ‘ദമം ‘ എന്ന് പറയുന്നു. ബാഹ്യ വിഷയങ്ങളാല്‍ സ്വാധീനിക്കപ്പെടാതെയും അവയെ  ആശ്രയിക്കാതെയുമുള്ള ചിത്തവൃത്തികളുടെ അവസ്ഥയാണ് ഉത്തമമായ ഉപരതി. ഇന്ദ്രിയങ്ങള്‍ക്ക് സ്വാഭാവികമായി അവയുടെ വിഷയങ്ങളുടെ നേരെ താല്‍പ്പര്യവും  കുതിപ്പും ഉണ്ട്. കാതിന് ശബ്ദം കേള്‍ക്കാനും തൊലിക്ക് സ്പര്‍ശന സുഖത്തിനും കണ്ണിന് രൂപങ്ങളെ കാണാനും നാവിന് രസത്തെ രുചിച്ചറിയാനും മൂക്കിന് ഗന്ധത്തെ മണത്തറിയാനും. പക്ഷേ ഇന്ദ്രിയങ്ങള്‍ക്ക് വിഷയങ്ങളെ അറിയണമെന്ന് അവയുടെ കൂടെ മനസ്സിന്റെ സാന്നിധ്യം ഉണ്ടാകണം.നിയന്ത്രിക്കപ്പെട്ട മനസ്സ് തോന്നിയപോലെ ഇന്ദ്രിയങ്ങളെ വിഷയങ്ങളിലേക്ക് വിടില്ല. അപ്പോള്‍ ഇന്ദ്രിയങ്ങള്‍ അവയുടെ സ്ഥാനത്ത് തന്നെ നിലയുറപ്പിക്കും. സ്ഥാപനം സ്വസ്വ ഗോളകേ എന്നത് ഇന്ദ്രിയങ്ങള്‍ സ്വന്തം സ്ഥാനത്ത് ഒതുങ്ങി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതെ ഇരിക്കുന്ന അവസ്ഥയാണ്. കണ്ണ് തുടങ്ങിയ ബാഹ്യേന്ദ്രിയങ്ങളെ ഇങ്ങനെ നിയന്ത്രിക്കുന്നതാണ് ദമം. കര്‍മ്മേന്ദ്രിയങ്ങളുടെ കാര്യത്തിലും ഇത് ബാധമാണ്. വാക്ക് കൈകാലുകള്‍ മുതലായവയെ അനാവശ്യമായി ഉപയോഗിച്ചാലുള്ള ദോഷം പറയേണ്ടതില്ലല്ലോ. ശമത്തിന്റെ സഹായത്തോടെയാണ് ദമം നടക്കുന്നത്. ശമം, ദമം എന്നിവയുടെ ഫലമായി വന്നു ചേരുന്നതാണ് ഉപരമം അഥവാ ഉപരതി. തന്നില്‍ തന്നെ ഉറച്ചിരിക്കലാണ് ഇത്. സ്വധര്‍മ്മത്തെ അനുഷ്ഠിക്കലാണ് ഇത്. മനോനിയന്ത്രണവും ഇന്ദ്രിയ നിയന്ത്രണവുമുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും അവരുടെ സ്വധര്‍മ്മത്തെ വേണ്ട വിധം അനുഷ്ഠിക്കാനാവും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

Gulf

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

Entertainment

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

Kerala

രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു, സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ

Entertainment

നായികയായി പാക് നടി; രാജ്യദ്രോഹി വിളികള്‍ക്ക് നടന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

അമേരിക്ക പ്രഖ്യാപിച്ച വെടിനിർത്തൽ അവകാശവാദം തള്ളി ഇറാൻ

12 ദിവസത്തെ യുദ്ധം ഫലപ്രദമായി അവസാനിപ്പിച്ചു, ഇസ്രായേലും ഇറാനും തമ്മിൽ പൂർണ്ണമായ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ചക്രവാതച്ചുഴി: കേരളത്തിൽ ശക്തമായ മഴ, ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ശരീരത്തിന് നിറം വെയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഏതെന്നറിയുമോ?

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies