ശങ്കരാചാര്യരുടെ കാലത്ത് ഭാരതത്തില്‍ പരക്കെ നില നിന്നിരുന്ന ആശയസംവാദങ്ങളുടെയും സംവാദസദസ്സുകളുടെയും ഒരു നേര്‍ക്കാഴ്ചയെ ദാസ്ഗുപ്ത വര്‍ണ്ണിക്കുന്നുണ്ട്. ഭാരതീയ തത്വചിന്തകളും പാശ്ചാത്യതത്വചിന്തകളും തമ്മില്‍ സമീപനം, ആശയം, പ്രയോഗം എന്നീ തലങ്ങളില്‍ കാണപ്പെടുന്ന വ്യത്യാസങ്ങളേയും ഇവിടെ ചിന്തകര്‍ പരസ്പരം സംവദിച്ച് അതാതു ദര്‍ശനത്തെ സ്ഫുടം ചെയ്യുന്ന പ്രക്രിയയേയും നാം ഈ പരമ്പരയുടെ ആദ്യഭാഗത്ത് സവിസ്തരം ചര്‍ച്ച ചെയ്തതാണ്. ഭാരതീയചിന്തകരുടെ പ്രമാണശാസ്ത്രങ്ങളുടെ മറ്റു ചില വശങ്ങളെ ആണ് നാം ഇപ്പോള്‍ പരിഗണിക്കുന്നത്. സംസ്കൃതഭാഷയില്‍ പ്രമാണം (പ്രത്യക്ഷം, അനുമാനം തുടങ്ങിയവ) എന്നാല്‍ അറിവു നേടാനുള്ള ഉപായവും നീക്കവുമാണ് എന്നു ദാസ്ഗുപ്ത നിരീക്ഷിക്കുന്നു. പ്രമാതാവ് എന്നാല്‍ അറിവു നേടുന്ന വ്യക്തിയാണ്. പ്രമാ എന്നാല്‍ പ്രമാണം പ്രയോഗിക്കുമ്പോള്‍ ലഭിക്കുന്ന ശരിയായ അറിവ് എന്ന ഫലമാണ്. പ്രമേയം എന്നാല്‍ അറിവിനു വിഷയമായ വസ്തു (യാതൊന്നിന്റെ അറിവാണോ വേണ്ടത് അത്) ആണ്. പ്രാമാണ്യം എന്നാല്‍ നേടിയ അറിവിന്റെ സാധുത അതായത് ആധികാരികത (v-Validtiy) ആണ്. പ്രാമാണ്യത്തെ, പ്രമേയത്തോട് പ്രമ പുലര്‍ത്തുന്ന നീതി (faithfulness) യായും പ്രമാതാവിനു തന്റെ ഉള്ളില്‍ തോന്നുന്ന ആധികാരികത (അതായത് എന്റെ കണ്ടെത്തല്‍/നിഗമനം ശരിയാണ് എന്ന ഉറപ്പ്) യായും, പരിഗണിക്കാറുണ്ട്. പ്രമാതാവിന്റെ ഈ ഉറപ്പാണല്ലോ അയാളെ സുഖാനുഭവത്തിനും ദു:ഖനിവൃത്തിയ്ക്കുമുതകുന്ന തരത്തില്‍ സാഹചര്യങ്ങളോടുപൊരുത്തപ്പെടുവാന് പ്രാപ്തനാക്കുന്നത്. അറിവിന്റെ ഈ പ്രാമാണ്യത്തിന് പ്രമാണശാസ്ത്ര (theory of knowledge) പരമായതോ മനശ്ശാസ്ത്രപര (spychological) മായതോ ആയ മാനങ്ങള്‍ മാത്രമല്ല ഉള്ളത്. ഭൗതികാതീത (metaphysical) മായ മാനവും അതിനുണ്ട്. മാനസികമായ അനുഭവത്തിന്റെ വിശകലനത്തിലൂന്നിയ അറിവിന്റെ സിദ്ധാന്ത ({]-am-W-im-kv-{Xw, epistemology) ത്തേയും ആ ജ്ഞാനശാസ്ത്രവുമായി പൊരുത്തപ്പെടുന്ന ഭൗതികാതീതമായ (metaphysical) സാഹചര്യത്തേയും അത് ഉള്‍ക്കൊള്ളുന്നു. ഭാരതത്തിലെ എല്ലാ തത്വചിന്താപ്രസ്ഥാനങ്ങളും നുഭവത്തിന്റെ വിശകലനവും വിശദീകരണവും ആയി ബന്ധപ്പെട്ട് മറ്റുള്ളവര്‍ ചിലപ്പോള്‍ കാണാതെ പോയതോഅപ്രധാനമെന്നു കരുതി ഉപേക്ഷിച്ചതോ ആയ വസ്തുതകളെ അതാതിന്റെ പ്രമാണശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ന്യായീകരിക്കാന്‍ പരിശ്രമിച്ചുപോന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: