കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണറെ പ്രതിനിധികളില്‍ ഒരു വിഭാഗം അവഹേളിച്ചു. പൗരത്വഭേദഗതിയെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസാരിച്ച് തുടങ്ങിയപ്പോള്‍ പ്രസംഗം തടസപ്പെടുത്തി. തുടര്‍ന്ന് പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങുകയായിരുന്നു. ജെഎന്‍യു, ജാമിയ, അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നിന്നുള്ളവരാണ് ഗവര്‍ണര്‍ക്കെതിരെ ആദ്യം രംഗത്തുവന്നത്. ഇവരില്‍ നാലു പേരെ കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ച പോലീസുകാരെ കെ.കെ രാഗേഷ് എംപിയും സിപിഎം നേതാക്കളും കൂടി പിന്തിരിപ്പിച്ചു. ഗവര്‍ണറുടെ പ്രസംഗം തടസപ്പെടുത്താന്‍ കണ്ണൂര്‍ സര്‍വകലാശാല വിസിയും ഇടപെട്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. പ്രതിഷേധം അക്രമാസക്തമാകരുത്, സമാധാനപരമാകണമെന്നും ഈ വിഷയത്തില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ തയാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ സംവാദം നടത്താമെന്ന് പറഞ്ഞുകൊണ്ട് പരിപാടിയില്‍ പങ്കെടുത്ത ചരിത്രകാരന്മാരും വിദ്യാര്‍ഥികളും എഴുന്നേല്ക്കുകയും ‘പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് ഉള്‍പ്പെട്ട് പ്രതിനിധികളെയും വിദ്യാര്‍ത്ഥികളെയും പുറത്തേക്കു കൊണ്ടുപോയി.
ഇവരെ കസ്റ്റഡിയിലെടുക്കാന്‍ നീക്കമുണ്ടായെങ്കിലും സംഘാടകര്‍ തടഞ്ഞു.എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് തന്നെ നിശ്ശബ്ദനാക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താന്‍ അനുകൂലിക്കില്ലെന്നും കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: