കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെ നടത്തിയ മനോരോഗി പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടന് ഷെയ്ന് നിഗം. തന്റെ പരാമര്‍ശത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ആവശ്യപ്പെട്ട് ഷെയ്ന് നിഗം നിര്‍മ്മാതാക്കള്‍ക്ക് കത്ത് നല്കി. താരസംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നിവര്‍ക്കും ഷെയ്ന് മാപ്പ് അപേക്ഷിച്ച് കത്ത് നല്‍കിയിട്ടുണ്ട്.
നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതിനു ആണ് മാപ്പ് അപേക്ഷിച്ചത്. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മനപൂര്‍വ്വമായല്ല പരാമര്‍ശം നടത്തിയതെന്നും ഷെയിന്‍ കത്തില്‍ പറയുന്നു. ഷെയിന്‍ അയച്ച കത്ത് കിട്ടിയതായി നിര്‍മാതാക്കള്‍ വ്യക്തമാക്കി.
ഐഎഫ്എഫ്കെ വേദിയില്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഷെയ്ന് വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യ മാധ്യമ സുഹൃത്തുക്കള്‍ നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. താന്‍ പറഞ്ഞ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും ഷെയ്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: