വൈദിക ബൗദ്ധ തത്വചിന്തകളുടെ ഉറവിടം ഒന്ന് വിശകലനം രണ്ട് പ്രാചീനസാംഖ്യ, യോഗസിദ്ധാന്തങ്ങളാണ് ആദ്യത്തെ ക്രമബദ്ധങ്ങളായ തത്വചിന്തകള്‍ എന്ന പണ്ഡിതമതത്തെ ദാസ്ഗുപ്ത പിന്താങ്ങുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബൗദ്ധതത്വചിന്തയും (പാഞ്ചരാത്രം മുതലായവയ്ക്ക് ഇവയോടുള്ള ബന്ധം നേരത്തെ നാം കണ്ടു) ഇവയോടു കടപ്പെട്ടിരിക്കുന്നു. ബൗദ്ധചിന്തകളാണ് പിന്നീട് വൈദികചിന്തകരുടെ ധൈഷണികപരിശ്രമങ്ങള്ക്ക് ആക്കം കൂട്ടിയതെന്നും ഇന്നു നാം കാണുന്ന സാംഖ്യയോഗസാഹിത്യങ്ങള് പില്ക്കാലസൃഷ്ടികളാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നമ്മുടെ ഈ ലേഖനപരമ്പരയുടെ പ്രധാനപ്രമേയങ്ങളിലൊന്ന്് വൈദികം (കര്‍മ്മ, ഉപാസനാ, ജ്ഞാനകാണ്ഡങ്ങള്‍), സാംഖ്യം, യോഗം, ജൈനം, ബൗദ്ധം, പാശുപതം, പാഞ്ചരാത്രം, ആജീവകം, ചാര്‍വാകം തുടങ്ങിയവയെല്ലാം തന്നെ ഒരു പൊതുചിന്താകലവറ (common pool of thought)
നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് എന്നതാണ്. സിന്ധുസരസ്വതീ നാഗരികതയിലെ വാസ്തുശാസ്ത്ര തെളിവുകളും ബൗദ്ധനിദ്ദേശവും മറ്റും അത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ദാസ്ഗുപ്തയുടെ ഈ നിലപാടും അതിനെ ശരിവെക്കുന്നു. വൈദികബൗദ്ധചിന്തകളെ ചേര്‍ത്തു പഠിക്കുമ്പോഴും ഇതാണു വെളിവാകുന്നത്.
വൈദികകര്‍ മ്മകാണ്ഡകാലത്തെ ചിന്തയുടെ തുടര്‍ച്ച ആണ് ഉപനിഷത്തിലെ ചിന്തകള്‍. കര്മ്മകാണ്ഡികളായ െ്രെതവര്ണ്ണികരിലൊരുവനു ഉപരിജ്ഞാനസമ്പാദനത്തിന് ഇച്ഛ തോന്നിയാല്‍ അയാള്‍ സമിത്പാണിയായി ഗുരുവിനെ സമീപിക്കണം എന്നാണല്ലോ നിര്‍ദ്ദേശം. സന്യാസചര്യയിലേക്കു പ്രവേശിക്കുന്നതിനു മുന്നോടിയായി യജ്ഞോപവീതധാരണം, വിരജാഹോമം മുതലായ ക്രിയകള്‍ ഇന്നും നടത്തുന്നു. നമ്പൂതിരിമാരുടെ ചടങ്ങുകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ ഈ തുടര്‍ച്ച കൂടുതല്‍ വ്യക്തമാകും. യാഗക്രിയകള്‍ സുസൂക്ഷ്മം പഠിച്ചാല്‍ അവയുടെ ആദിമരൂപകല്പനയുടെ ഉദ്ദേശം ആത്മാനുഭൂതി ഉള്ളിലുണര്ത്താനുതകുന്ന സാഹചര്യം സൃഷ്ടിക്കലായിരുന്നു എന്നു തെളിയും.
ആനന്ദം ആണല്ലോ ഉപനിഷത്തുകളുടെയും പ്രധാനപ്രമേയം. ഈ ആനന്ദമെന്ന പ്രമേയമാണ് വൈദികവും അവൈദികവും ആയ മറ്റെല്ലാ ഭാരതീയചിന്താപദ്ധതികളുടെയും കാതല്‍. ഈ ആനന്ദതത്വത്തെ കുറിച്ചുള്ള അനുകൂലപ്രതികൂലതത്വചിന്തകളും സംവാദങ്ങളും അതുനേടാനുള്ള വിവിധോപായങ്ങളും അടങ്ങിയതാണ് മേല്‍പ്പറഞ്ഞ കലവറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: