അയ്യപ്പന് നേദിക്കാനും പൂജിക്കാനുമുള്ള പാല് ചുരത്തുന്നത് സ്വന്തം ഗോശാലയിലെ പശുക്കളാണ്. സന്നിധാനത്ത് ഭസ്മക്കുളത്തിന് വടക്കുഭാഗത്താണ് ഗോശാല. രാവിലെ നിര്‍മാല്യ ദര്‍ശനം കഴിഞ്ഞ് നടക്കുന്ന പാലഭിഷേകം മുതല്‍ തുടങ്ങുന്നു ശബരീശ സന്നിധിയില്‍ പാലിന്റെ ആവശ്യം. സഹസ്രകലശാഭിഷേകത്തിനാവശ്യമായ പാല്, തൈര്, പഞ്ചഗവ്യത്തിനാവശ്യമായ ദ്രവ്യങ്ങള്‍ എന്നിവയ്ക്കെല്ലാം ആധാരം ക്ഷേത്രഗോശാലയാണ്. പള്ളിവേട്ട കഴിഞ്ഞ് പള്ളിയുറക്കമുണരുന്ന അയ്യപ്പന് കണികണ്ടുണരുന്നത് സ്വന്തം ഗോശാലയിലെ പശുക്കിടാവിനെയാണ്. നേരത്തെ ഗോശാല അരവണ പ്ലാന്റിന് പിറകിലായിരുന്നു. ഇവിടെ സ്ഥലം കുറവായതിനാലാണ് പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. ഫാനും പുല്‍ത്തൊട്ടിയും സ്ഥാപിച്ച് ആധുനിക രീതിയില്‍ നിര്‍മിച്ച ഗോശാലയില്‍ പശുക്കള്‍ക്കെല്ലാംകൂടി ഇരിക്കാന്‍ ഇടമില്ല. അതിനാല്‍ ഇവയെ അഴിച്ചുവിട്ടിരിക്കുകയാണ്. പശുക്കള്‍ക്കു പുറമെ കാള, ആട്, പൂവന്‍കോഴി എന്നിവയും ഒരുമയോടെ ഗോശാലയില്‍ കഴിയുന്നു. ശബരിമലയില്‍ ഭക്തര്‍ നടയ്ക്കു വയ്ക്കുന്നവയെയാണ് ഗോശാലയിലേക്ക് മാറ്റുന്നത്. ഗോശാലയുടെ നടത്തിപ്പ് ചുമതലയായിട്ട് ഒരാളെ നിയമിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റര്‍പ്ലാന്‍ പ്രകാരം നിലയ്ക്കലില്‍ ഗോശാലപണിയാന് പത്ത് സെന്റ് സ്ഥലം മാറ്റിവച്ചിട്ടുണ്ട്. ഗോശാല നിലയ്ക്കലേക്ക് മാറ്റിയാലും സന്നിധാനത്ത് ചെറിയ ഗോശാല നിലനിര്‍ത്തും.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: