മമ്മൂട്ടി നായകനായി എട്ടുന്ന വണ്ണിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മമ്മൂട്ടി നായകനായി എത്തുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ തന്നെയാണ്. കടയ്ക്കല്‍ ചന്ദ്രന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മെഗാസ്റ്റാറിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബിയും സജ്ഞയും ചേര്‍ന്നാണ്.
മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ മുരളീ ഗോപി, ഗായത്രി അരുണ്‍, സംയുക്താ മേനോന്, ശങ്കര്‍ രാമകൃഷ്ണന്, ജോജു ജോര്‍ജ്, മാത്യൂ തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്. ശ്രീലക്ഷ്മിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. വൈദ്യ സോമസുന്ദരം ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: