തിരുവനന്തപുരം: ചുംബന സമര നേതാവും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആര് നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരം നടത്തിയതിന്റെ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് ചെലവായത് രണ്ടേകാല്‍ ലക്ഷം രൂപ. പോലീസിന്റെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പോലും തിരിച്ചെടുക്കാനാകാത്ത വിധം ‘ഹൈലെവല്‍ എന്‍ക്രിപ്റ്റഡ് ഡേറ്റ’ ആയാണ് തെളിവുകള്‍ സൂക്ഷിച്ചിരുന്നത്.
ഇതോടെ പോലീസിന് സിഡാക്കിന്റെ സഹായം വേണ്ടിവന്നു. അവരാണ് കംപ്യൂട്ടര്‍ വിദഗ്ദ്ധനായ രാഹുല്‍ പശുപാലന്റെ തന്ത്രങ്ങള്‍ക്കുള്ളില്‍ നിന്നും തെളിവുകള്‍ കണ്ടെത്തിയത്. എന്നാല്‍ ക്രൈംബ്രാഞ്ചിന് ഇത്തരത്തില്‍ ഫണ്ട് ഇല്ലാത്തതിനാല്‍ തെളിവുകള്‍ ശേഖരിക്കുന്നത് വൈകി. ഒടുവില്‍ ഡിജിപിയുടെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചശേഷം ആണ് തെളിവുകള്‍ ലഭിച്ചത്. ആ തുക പിന്നേട് പിണറായി സര്‍ക്കാര്‍ അനുവദിച്ച് നല്‍കികയായിരുന്നു.
ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയ കേസില്‍ ചുംബനസമര നേതാക്കളും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആര് നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. തിരുവനന്തപുരം പോക്സോ കോടതിയില്‍ 01/08/2019ലാണ് ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാലുവര്‍ഷം മുമ്പ് ഓപ്പറേഷന് ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ റെയിഡിലാണ് ഇരുവരും പിടിയിലാകുന്നത്. ഇവര്‍ ഉള്‍പ്പെടുന്ന സംഘത്തെ നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് ഇവര്‍ കുട്ടികളെ അടക്കം ചൂഷണം ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. രശ്മി, രാഹുല്‍ എന്നിവരുള്‍പ്പടെ 13 പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം.
പ്രായപൂര്‍ത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ പ്രതികള്‍ ലൈംഗികവ്യാപാരത്തിനായി കേരളത്തിലെത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നത്. ഓണ്‍ലൈന്‍ വഴി പ്രതികള്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. 2015ലാണ് ഓപ്പറേഷന് ബിഗ് ഡാഡിയില്‍ രശ്മി ആര് നായരും രാഹുല്‍ പശുപാലനും അറസ്റ്റിലായത്. ഐ ജി എസ് ശ്രീജിത്ത് ഐപിഎസ് ആയിരുന്നു ഓപ്പറേഷന് ബിഗ് ഡാഡിക്ക് നേതൃത്വം നല്‍കിയത്. 18/11/2015ലാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: