ആരാധകര്‍ക്ക് മുന്നില്‍ മിന്നല്‍ മുരളിയായി എത്താനൊരുങ്ങി ടൊവിനോ. 2020 ഓണത്തിനു റിലീസിനൊരുങ്ങുന്ന ചിത്രമായ ‘മിന്നല്‍ മുരളി’ തനിക്ക്പ്രധാനപെട്ടതാണെന്നും ആതിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചതായും ഫേസ്ബുക്ക് പേജിലൂടെ ടൊവിനോ വെളിപ്പെടുത്തി. ചിത്രത്തിന്റെ പോസ്റ്റര്‍ സഹിതമാണ് താരം പങ്കുവച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായകന് ബേസില്‍ ജോസഫാണ്. ഗോദ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നല്‍ മുരളി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോളാണ് അടുത്ത വര്‍ഷം ഓണത്തിന് റിലീസിനൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത്.
കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സിനിമാ സംവിധാനത്തിലേക്ക് കടന്ന ബേസിലിന്റെ മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ഏപ്രില്‍ മാസത്തോടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അരുണ്‍, അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ടൊവിനൊയ്ക്കു പുറമെ അജു വര്‍ഗീസ്, സോമസുന്ദരം, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്, പി ബാലചന്ദ്രന്, ജൂഡ് ആന്റണി, ഫെമിന ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്നേഹ ബാബു, മാസ്റ്റര്‍ വസീത് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: