അശ്വഘോഷന്റെ തഥതാ സിദ്ധാന്തം ഏതാണ്ട് അദ്ദേഹത്തോടൊപ്പം തന്നെ അവസാനിച്ചു. പക്ഷേ 200 ആ. ഇ. ഋ യില്‍ ഉടലെടുത്ത ശൂന്യവാദവും വിജ്ഞാനവാദവും ഏതാണ്ട് ഇ. ഋ എട്ടാം ശതകം വരെ വളരുകയും ചെയ്തു. കുമാരിലനും ശങ്കരനും ശേഷം ശൂന്യവാദികളുമായുള്ള ചൂടേറിയ വാഗ്വാദങ്ങള്‍ നടന്നതായി കാണുന്നില്ല. ഇ. ഋ. 34 ശതകങ്ങള്‍ തൊട്ട് ചില ബൗദ്ധതാര്ക്കികര് വൈദികതാര്ക്കികനിലപാടുകളെ വിമര്‍ശിക്കാന്‍ തുടങ്ങി. പ്രസിദ്ധബൗദ്ധതാര്ക്കികനായ ദിങ്നാഗന്‍ (500 ഇ. ഋ) തന്റെ പ്രമാണസമുച്ചയം എന്ന കൃതിയില്‍ വാത്സ്യായനന്‍ എന്ന വൈദികതാര്ക്കികനെ വിമര്‍ശിച്ചാണ് ഈ വാദവിവാദഘട്ടത്തിന്റെ ആരംഭം എന്നു പറയാം. ബൗദ്ധദര്‍ശനത്തിന്റെ മറ്റു രണ്ടു പിരിവുകളായ സര്‍വാസ്തിവാദം (വൈഭാഷികം), സൗത്രാന്തികം എന്നിവയും ഈ സമയത്തു സക്രിയമായി. ഈ വൈഭാഷികരും സൗത്രാന്തികരും ആത്മാവിന്റെ അസ്തിത്വത്തെ നിഷേധിച്ചു എങ്കിലും ബാഹ്യപ്രപഞ്ചത്തിന്റെ അസ്തിത്വത്തെ അംഗീകരിച്ചിരുന്നു.
വൈദികഷഡ്ദര്‍ശനങ്ങളിലെ ന്യായവൈശേഷികര്‍, സാംഖ്യര്‍ (ഇവരും ബാഹ്യലോകാസ്തിത്വം സ്വീകരിച്ചിരുന്നു) എന്നിവരുമായിട്ടായിരുന്നു ഇരുകൂട്ടരുടെയും വാദപ്രതിവാദങ്ങള്‍. വസുബന്ധു (420500 ഇ. ഋ), യശോമിത്രന്‍, ധര്‍മ്മകീര്‍ത്തി (635 ഇ. ഋ), വിനീതദേവന്, ശാന്തഭദ്രന്, ധര്മ്മോത്തരന് (847 ഇ. ഋ), രത്നകീര്ത്തി (950 ഇ. ഋ), പണ്ഡിത അശോകന്, രത്നാകര ശാന്തി തുടങ്ങിയ ബൗദ്ധദാര്‍ശനികര്‍ ഈ ഘട്ടത്തില്‍ സാരവത്തായ കൃതികള്‍ രചിച്ചു. ശങ്കരാചാര്യരുടെ കാലം (800 ഇ. ഋ) വരെ വൈദിക ബൗദ്ധദാര്ശനികസംവാദം ആത്മാവിന്റെയും ലോകത്തിന്റെയും അസ്തിത്വം സംബന്ധിച്ചായിരുന്നു. ബൗദ്ധര് അസ്തിത്വത്തെ നിഷേധിച്ചപ്പോള്‍ വൈദികര്‍ ഇവയുടെ ഉണ്മയെ സ്ഥാപിക്കാന്‍ ശ്രമിച്ചു. ശങ്കരനും ബാഹ്യലോകത്തിന്റെ അസ്തിത്വത്തെ ഒരളവു വരെ അംഗീകരിച്ചു. പ്രപഞ്ചത്തെ നിഷേധിക്കുമ്പോഴും നാമരൂപപ്രതീതിക്ക് ബ്രഹ്മമെന്ന ഒരു നിത്യാധാരത്തെ ശാങ്കരവേദാന്തികള് കല്പ്പിച്ചു. ക്ഷണികവാദം (ക്ഷണഭംഗവാദം), ആത്മനിഷേധം എന്നിവയുമായി ബന്ധപ്പെട്ട പദാര്ത്ഥവിശകലനം ആയിരുന്നു സൗത്രാന്തികരുടെ പ്രധാനപ്രമേയം. പന്ത്രണ്ടാം ശതകത്തിനു ശേഷം വൈദിക ബൗദ്ധസംവാദങ്ങള് കാര്യമായി കാണുന്നില്ല. ഈ കാലം തൊട്ട് പ്രധാനമായും വൈദികഭേദങ്ങളായ ന്യായം, ശാങ്കരവേദാന്തം എന്നിവയും ഈശ്വരവാദപരങ്ങളായ രാമാനുജ, മധ്വാദികളുടെ സിദ്ധാന്തങളും തമ്മിലായിരുന്നു ആശയസംവാദങ്ങള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: