പതിനായിരങ്ങളെ കൊല്‍ക്കത്തയില്‍ അണിനിരത്തി റാലി നടത്തി തസ്ലീമയെ പുറത്താക്കാനുള്ള വഴി തുറന്നു ജമാ അത്തെ ഇസ്ലാമി. വിശ്വമാനവികതയുടെ അളവുകോല്‍, തസ്ലീമയുടെ കാര്യത്തിലെത്തിയപ്പോള്‍ പാര്‍ലമെന്ററി വിപ്ലവത്തിന്റെ ന്യൂനപക്ഷ വോട്ട് ബാങ്ക് എന്ന പുത്തന്‍ വര്‍ഗബോധത്തിനുമുന്നില്‍ മാറ്റിവെച്ചു കമ്മ്യൂണിസ്റ്റുകാര്‍. ഗുലാം അലിയെ പിന്തുണച്ചുകൊണ്ട് ഇല്ലാത്ത ഫാസിസത്തെ ചെറുക്കാന്‍ ശ്രമിച്ചവര്‍ തസ്ലീമയെ എതിര്‍ത്ത് ജിഹാദ് എന്ന യാഥാര്‍ത്ഥ്യത്തെ നെഞ്ചോട് ചേര്‍ത്തു.
ഗുലാം അലിയുടെ പാക്കിസ്ഥാനിലും തസ്ലീമയുടെ ബംഗ്ലാദേശിലും നടക്കുന്ന സംഭവങ്ങള്‍ നാം മനസ്സിലാക്കണം. മതനിന്ദ ആരോപിച്ച് ലാഹോറിലെയും ധാക്കയിലെയും തെരുവീഥികളില്‍ വെടിയേറ്റു വീഴുന്ന പാട്ടുകാരുടെയും എഴുത്തുകാരുടെയും പുരോഗമനവാദികളുടെയും എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. അവിഭക്ത ഭാരതത്തെ ഇസ്ലാമികവത്കരിക്കാന് ദൈവം പറഞ്ഞുവിട്ട മൗലാനാ മൗദൂദി എന്ന ജിവാദി രൂപം കൊടുത്ത വഹാബിയന് പ്രസ്ഥാനമായ ജമാ അത്തെ ഇസ്ലാമി എന്ന ഭീകര സംഘടനയുടെ ബംഗ്ലാദേശ്- പാക്കിസ്ഥാനി ഘടകങ്ങള്‍ നടത്തുന്ന കൊലപാതക പരമ്പരകള്‍ നാം പരിശോധിക്കണം. പാട്ട് എഴുതിയവനും ബ്ലോഗെഴുതിയവനും നിരീശ്വരവാദിയും ഇസ്ലാംമതത്തെ പരിഷ്കരിക്കാന്‍ മുന്നോട്ടുവന്നവരും സാഹിത്യകാരന്മാരും അന്യമത ചിന്തകരും ‘മതനിന്ദ’ എന്ന് കുറ്റം ചാര്‍ത്തി ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകരാല്‍ മൃഗീയമായി കൊലചെയ്യപ്പെടുന്നു.
ബംഗ്ലാദേശില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 20ല്‍ അധികം പ്രമുഖര്‍ കൊല്ലപ്പെട്ടു. അതില്‍ ഹിന്ദു പുരോഹിതനും ബുദ്ധഭിക്ഷുവും നിരീശ്വരവാദിയും ഇംഗ്ലീഷ് അദ്ധ്യാപകനും ഉള്‍പ്പെടും. തസ്ലീമയ്ക്ക് ആക്രമണം നേരിട്ട അതെ കാലഘട്ടത്തില്‍ നിരീശ്വരവാദികളായ നിരവധി എഴുത്തുകാര്‍ ആക്രമിക്കപ്പെട്ടിരുന്നു. അറിയപ്പെടുന്ന ബ്ലോഗര്‍ കൊല്ലപ്പെട്ടത് ധാക്കയിലെ ഏറ്റവും തിരക്കുള്ള പ്രദേശത്തായിരുന്നു. വെടിയേറ്റു വീണ ശരീരം എടുത്ത് മാറ്റാന്‍ പോലും ആരും തയ്യാറായില്ല. സഹായത്തിനുവേണ്ടി കൂടെ യുണ്ടായിരുന്നവര്‍ കരഞ്ഞപേക്ഷിക്കുന്ന ദയനീയ ചിത്രം ഇന്നും നമ്മുടെ മുന്നിലുണ്ട്.
മതത്തിന്റെ സങ്കുചിത ചിന്തകളെ തള്ളിപ്പറഞ്ഞ് സ്വതന്ത്രമായ പുത്തന്‍ ചിന്തകള്‍ മുന്നോട്ടുവെയ്ക്കുന്നവരെ ഇസ്ലാം വിരുദ്ധരാക്കി, മതനിന്ദ ആരോപിച്ച് മതകോടതിയുടെ വധശിക്ഷ നടപ്പിലാക്കുന്ന ജിഹാദി പോരാളികള്‍ക്ക് വിശുദ്ധഭാവം നല്കാന് ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നതാണ് നാം കാണുന്നത്. മറ്റ് മതസ്ഥര്‍ അറിവില്ലാതെ ചെയ്യുന്ന ചില കാര്യങ്ങളില്‍ പോലും മതനിന്ദ ആരോപിച്ച് കൊലപാതകത്തില്‍ അവസാനിക്കുന്നു. ജപ്പാന് സ്വദേശി ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടത് ഇത്തരത്തിലുള്ള സംഭവത്തിന് ഉദാഹരണമാണ്.
2013ല്‍ ധാക്കയില്‍ വച്ച് ആസീഫ് മുഹമ്മദിനെ കൊല്ലുന്നതിന് മുമ്പ് അന്‍സറുള്ള ബംഗ്ല എന്ന ഭീകരസംഘടന പ്രഖ്യാപിച്ചത് ്യീൗ ഹലള േകഹെമാ ്യീൗ മൃല ിീ േമ ങൗഹെശാ എന്നാണ്. അതേവര്‍ഷം അഹമ്മദ് റജീബ് ഹൈദര്‍ എന്ന ബ്ലോഗര്‍ ധാക്കയില്‍ കൊല്ലപ്പെടാന്‍ കാരണം ജമാ അത്തെ ഇസ്ലാമിയെ വിമര്‍ശിച്ചു എന്നതാണ്. തൊട്ടടുത്ത മാസം സനയര്‍ റഹ്മാന് സിനിമാ തിയേറ്ററില്‍ വെച്ച് കൊല്ലപ്പെട്ടതും ജമാ അത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് പൊതുയോഗങ്ങളില്‍ സംസാരിച്ചു എന്നതിന്റെ പേരിലായിരുന്നു. 2014ല്‍ ബാവുള്‍ കമ്മറ്റിയില്‍പ്പെട്ട സോഷ്യോളജി പ്രൊഫസറായ ഷെഫിയുള്‍ ഇസ്ലാം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടു. തന്റെ യൂണിവേഴ്സിറ്റിയില്‍ ബുര്‍ഖ ധരിക്കുന്നതിനെതിരെ നിലപാടെടുത്തതായിരുന്നു കാരണം. ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള വെബ്സൈറ്റില്‍ പ്രൊഫസര്‍ക്കെതിരെ ലേഖനങ്ങള്‍ വന്നു, മുസ്ലീം വിദ്യാര്‍ത്ഥിനികളെ പൈജാമയും കുര്‍ത്തയും ധരിക്കാന്‍ പ്രൊഫസര്‍ പ്രേരിപ്പിക്കുന്നുവെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ക്ലാസില്‍ ബുര്‍ഖ ധരിക്കുന്നത് പ്രൊഫസര്‍ വിലക്കിയെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2015 ല്‍ ഡോ. അവിജിത്ത് റോയി എന്ന പ്രസിദ്ധ ബ്ലോഗര്‍ ധാക്കയില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ‘ഫ്രീ തിങ്കേഴ്സ്’ എന്ന ഗ്രൂപ്പുണ്ടാക്കി സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വേണ്ടി ബംഗ്ലാദേശില്‍ ക്യാമ്പെയിന് നടത്തുകയായിരുന്നു അദ്ദേഹം. നിരീശ്വരവാദിയായ അവിജിത്ത്റോയ് മതാന്ധതയ്ക്കെതിരെ തുടര്‍ച്ചയായി എഴുതിയിരുന്നു.
ഇസ്ലാമിക വിരുദ്ധ ലേഖനം എഴുതിയ ഒയാസിഖ്വര്‍ റഹ്മാനും ജീവന് നഷ്ടമായി. നിലോയ് ചാറ്റര്‍ജി, അനന്ത് ബിജോയ് ദാസ്, ജാഗൃതി പ്രകാശിനി പബ്ലിഷര്‍ ഫൈസല്‍ ഡിപന്‍, നിയമവിദ്യാര്‍ത്ഥിയായ നസീമുദ്ദീന് സമദ് എന്നിവരും മതനിന്ദ ആരോപിച്ച് ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടു. ഇതിനെല്ലാം പുറമെ മതനിന്ദ കുറ്റത്തിന് മുസ്ലിം ഇതര മതപുരോഹിതരും നേതാക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും ബംഗ്ലാദേശില്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പാക്കിസ്ഥാനിലെ സ്ഥിതിയും വ്യത്യസ്തമല്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ എതിര്‍ത്ത യാഥാസ്ഥിതിക മുസ്ലിം മതനേതൃത്വത്തിനെതിരെ രംഗത്തുവന്ന മലാല എന്ന വിദ്യാര്‍ത്ഥിനി ക്രൂരമായി ആക്രമിക്കപ്പെട്ടത് നാം കണ്ടതാണ്. മലാലയ്ക്ക് അറിവിന്റെ വെളിച്ചത്തിന് പകരം കൊടുക്കേണ്ടിവന്നത് സ്വന്തം കാഴ്ചയായിരുന്നു. ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. വിഭജനത്തിനുശേഷം പാക്കിസ്ഥാന് ഇസ്ലാം ഔദ്യോഗിക മതമായി സ്വീകരിച്ചു. ഭരണഘടനയില്‍ മതനിന്ദ കടുത്ത കുറ്റമായി എഴുതപ്പെട്ടു. മരണശിക്ഷവരെ ലഭിക്കാവുന്ന കുറ്റകൃത്യമായി മതനിന്ദ മാറ്റപ്പെട്ടു. നിരവധിപേരെ പാക് സര്‍ക്കാര്‍ മതനിന്ദ കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതില്‍ ബുദ്ധ, ക്രിസ്ത്യന്‍, ഹിന്ദു, സിഖ് വിഭാഗങ്ങളിലെ പണ്ഡിതരും ഉള്‍പ്പെടും. നിരവധി കുട്ടികള്‍ ഈ കരിനിയമത്തിന് ഇരകളായി തീര്‍ന്നിട്ടുണ്ട്. ആഗോളതലത്തില്‍ കടുത്ത എതിര്‍പ്പുവരുന്ന സാഹചര്യത്തില്‍ ഈ നിയമത്തില്‍ ചില ഇളവുകള്‍ കൊണ്ടുവരാന്‍ പാക് ഭരണകൂടം നിര്‍ബന്ധിതരായി. പാക്കിസ്ഥാനിലെ താലിബാന് നിയന്ത്രണ പ്രവിശ്യകളിലെ തെരുവുകളില്‍ രക്തത്തുള്ളി വീഴാത്ത ദിവസങ്ങളില്ല. ചെറിയ തെറ്റുകള്‍ പോലും മതവാദികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: