ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ‘റീബില്‍ഡ് ആന്‍ എംപയര്‍’ എന്ന ടാഗ് ലൈനോടുകൂടിയാണ് കെജിഎഫ് ചാപ്റ്റര്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ഇംഗ്ലീഷ്, കന്നഡ, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഒരു സംഘം തൊഴിലാളികള്‍ക്കൊപ്പം അധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നായകനായ യഷിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്ത് ആണ്.
പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങുന്ന കെജിഎഫ് 2 നിര്‍മ്മിക്കുന്നത് ഹൊംബാളെ ഫിലിംസ് ആണ്. 2020 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: