ശ്രീനഗര്‍: പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്കൊപ്പമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യ റിപ്പോട്ടുകള്‍ പാക് അധീന കശ്മീരില്‍ നിന്ന് പുറത്തുവരുന്നു. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടിയാണ് പാക് സൈന്യത്തിനു മേല്‍ നടത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നും പാക് പട്ടാളത്തെ തുരത്തിയെന്നും നീലം സെക്റ്ററിലെ പാക് സൈനിക പോസ്റ്റ് പിടിച്ചെടുത്തെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കശ്മീര്‍ താഴ്വാരയില് വിവിധ ഇടങ്ങളില്ല ഏറെ നേരമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ന് രാവിലെ സുന്ദര്‍ബാനി സെക്ടറിലെ കെരി ബട്ടാല്‍ പ്രദേശത്താണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു . പിന്നീട് പലയിടങ്ങളിലായി ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു. നേരത്തെ, പാകിസ്ഥാന് അധിനിവേശ കശ്മീരിലെ നീലം താഴ്വരയില് പാകിസ്താന് സൈന്യം പ്രകോപനമില്ലാത്ത വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിരുന്നു. പാക് സൈനികരുടെ പ്രകോപനപരമായ നടപടികള്‍ക്ക് മറുപടിയായി ഇന്ത്യന്‍ സൈന്യം വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ശക്തമായി തിരിച്ചടി ആരംഭിച്ചത്.
ഇന്ത്യന്‍ സൈന്യം പാക് മണ്ണില്‍ കടന്ന് ആക്രമണം നടത്തുമെന്ന് നേരത്തേ പാക് ആഭ്യന്തരമന്ത്രി യുഎന്നിനോട് പരാതി പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. പാക് അധീന കശ്മീരിനെ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാക്കണമെന്ന ഉറച്ച നിലപാടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പ്രഖ്യാപനങ്ങള്‍ മുന്‍കൂട്ടി പറയാനാകില്ലെന്ന് എന്നാല്‍, ഉചിത സമയത്ത് ആ വാര്‍ത്തയുണ്ടാകുമെന്നും അമിത് ഷാ. ദല്‍ഹിയില്‍ ആജ്തക് ചാനല്‍ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം. ഇത്തരം ഗൗരവകരമായ വിഷയങ്ങളിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ പൊതുഇടത്തെ പ്രഖ്യാപിക്കാനാവില്ല. എന്നാല്‍, ഭാവിയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാകും. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി എന്ന ഔദ്യോഗിക പ്രഖ്യാപനമാകും നിങ്ങള്‍ക്ക് മുന്നിലുണ്ടാവുക. പാക് അധീന കശ്മീര്‍ ഇന്ത്യയ്ക്കൊപ്പമുണ്ടാകുമെന്ന് നേരത്തേയും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
















