മംഗളൂരു: കലാപത്തിന് ആഹ്വാനം ചെയ്ത് വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ യു ടി ഖാദറിന് എതിരെ കര്‍ണാടക പോലീസ് കേസെടുത്തു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയാല്‍ കര്‍ണാടകം കത്തുമെന്നായിരുന്നു 17-ന് ഖാദറിന്റെ പ്രസംഗം. ഇതാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. മംഗളൂരുവിലെ അക്രമം ഒരു ടെസ്റ്റ് ഡോസ് ആണെന്നും ഇതിന് പിന്നില്‍ ഇയാളാണ് പ്രവര്‍ത്തിച്ചതെന്ന് ബിജെപി ആരോപിച്ചു
ദക്ഷിണ കന്നട ജില്ലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഇന്നും തുടരുമെന്നും പോലീസ് അറിയിച്ചു. ചിക്മംഗളൂരു, ഹാസന് ജില്ലകളിലെ ചില മേഖലകളിലും ഇന്റര്‍നെറ്റ് നിരോധനമുണ്ട്.അതേസമയം, മംഗളൂരുവിലെ കര്‍ഫ്യൂ ലംഘിച്ച് പ്രകടനം നടത്താന്‍ ശ്രമിച്ച സിപിഐ നേതാവ് ബിനോയ് വിശ്വത്തെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ബിനോയ് വിശ്വം അടക്കം എട്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ ട്രെയിന്‍ മംഗളൂരുവില്‍ എത്തിയാണ് ബിനോയ് വിശ്വം നിമയലംഘനം നടത്തിയത്.
സമരത്തിനായി കേരളത്തില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരള-മംഗളൂരു ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതിനാല്‍ പ്രവര്‍ത്തകര്‍ക്ക് മംഗളൂരുവിലെത്തിനായില്ല. നഗരത്തില്‍ പ്രകടനം നടത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അതേസമയം, മംഗളൂരിവിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മലയാളികള്‍ ശ്രമിക്കരുതെന്ന് കര്‍ണാടക പോലീസ് ആവശ്യപ്പെട്ടു. ഇപ്പോള്‍ മംഗളൂവിലേക്ക് എത്തുന്ന എല്ലാ മലയാളികളെയും അതിര്‍ത്തിയില്‍ തടയുകയാണ്.
തീവ്രമുസ്ലീം സംഘടനകള്‍ കലാപം അഴിച്ചുവിട്ട മംഗളൂരുവില്‍ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കലാപത്തിന് വീണ്ടും തിരി കൊളുത്താനാണ് കോണ്‍ഗ്രസ് സംഘം എത്തുന്നതെന്നാണ് പോലീസിന്റെ നിലപാട്. ഇതേ തുടര്‍ന്ന് മംഗളൂരുവിലേക്ക് എത്തിയ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തെ പോലീസ് വഴിയില്‍ തടഞ്ഞു. സംഘര്‍ഷ സ്ഥലത്തേക്ക് വിമാനമാര്‍ഗം എത്താനുള്ള മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കവും പോലീസ് പൊളിച്ചു. ബെംഗളൂരുവില്‍നിന്നു സ്വകാര്യവിമാനത്തില്‍ മംഗളൂരുവിലേക്ക് പോകാനായിരുന്നു സിദ്ധരാമയ്യയുടെ തീരുമാനം. സംസ്ഥാനസര്‍ക്കാര്‍ ഇതിന് അനുമതി നിഷേധിച്ചു.
















