തിരുവനന്തപുരം: ക്ലംപ്ലീറ്റ് ആക്റ്റര്‍ മോഹന്‍ലാലിന്റെ കൈക്ക് പരുക്കേറ്റെന്ന അഭ്യൂഹം ശരിവച്ച് സൂപ്പര്‍താരം. അടുത്തിടെ ഫാന്‍സ് ഗ്രൂപ്പുകളിലെ പ്രധാന ചര്‍ച്ചയായിരുന്നു മോഹന്‍ലാലിന്റെ കൈക്ക് എന്തുപറ്റി എന്നത്. പൊതുപരിപാടികള്‍ക്കായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ വലതു കൈപ്പത്തിയിലെ കറുത്ത ബാന്‍ഡേജ് ബെല്‍റ്റ് ഏവരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നു, തങ്ങളുടെ പ്രിയതാരത്തിന് എന്തുപറ്റിയെന്ന തരത്തില്‍ ഫാന്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ചകളും സജീവമായിരുന്നു. ഈ ബാന്‍ഡേജ് ഷൂട്ടിനിടെ അപകടം പറ്റിയോ എന്ന് ആരാധകര്‍ റാം എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനിടയിലാണ് ഏവരും ഇത് ശ്രദ്ധിച്ചത്. താരത്തിന്റെ വലതുകയ്യിലെ തള്ളവിരലിന് എന്തോ പരുക്ക് പറ്റിയതായാണ് എന്നാണ് ചിത്രം കാണുമ്പോള്‍ പെട്ടെന്ന് തോന്നുന്നത്. 2020 ജനുവരിയില്‍ പുറത്തിറങ്ങുന്ന ബിഗ് ബ്രദര്‍ സിനിമയുടെ ഷൂട്ടിങ് സമയത്ത് കയ്യില്‍ പരിക്ക് പറ്റിയതാണെന്ന തരത്തില്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ ബാന്‍ഡേജ് ഇട്ട ചിത്രങ്ങള്‍ക്ക് താഴെ ചിലര്‍ കമന്റ് ചെയ്തിരുന്നു. താരത്തിന് കൈപ്പത്തിക്ക് ഇടയ്ക്കിടെ വരുന്ന വേദനയെ തുടര്‍ന്ന് കൈപ്പത്തി അധികം സ്ട്രെയ്ന്‍ ചെയ്യാതിരിക്കാനായി മാത്രമാണ് ഈ ബാന്‍ഡേജ് ബെല്‍റ്റ് ഇട്ടിരിക്കുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്കിയ സൂചന. മുമ്പ് ഇട്ടിമാണിയുടെ ഷൂട്ടിങ് സമയത്തും അദ്ദേഹം ഇത്തരത്തില്‍ കൈപ്പത്തിയില്‍ ബാന്‍ഡേജ് ഇട്ടിരിക്കുന്ന ചിത്രങ്ങള്‍ വന്നിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ മോഹന്‍ലാല്‍ പുറത്തുവിട്ട ചിത്രം പ്രകാരം സ്ട്രെയ്ന്‍ ചെയ്യാതിരിക്കാനുള്ള വെറും ബെല്‍റ്റ് മാത്രമല്ല. മറിച്ച് കൈവിരലുകളെല്ലാം മൂടിയ തരത്തിലുള്ള ബാന്‍ഡേജ് ആണ് കൈയിലുള്ളത്. കൈവിരലുകള്‍ക്ക് സര്‍ജറി നടത്തിയെന്നു വ്യക്തമാക്കുന്നതാണ് ചിത്രം. ഒപ്പം, തന്നെ ചികിത്സിച്ച ഡോക്റ്റര്‍ക്ക് നന്ദി അറിയിച്ചുള്ള കുറിപ്പും. ദുബായിലെ ബുര്‍ജീല്‍ ഹോസ്പിറ്റല്‍ ഫോര്‍ അഡ്വാന്‍സ്ഡ് സര്‍ജറിയിലെ സര്ജന് ഡോ. ഭുവനേശ്വര്‍ മച്ചാനിയാണ് ചിത്രത്തില്‍ താരത്തിനൊപ്പം.
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ 2013ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം’ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘റാം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സോള്‍ട്ട് ആന്‍!ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്ലാലെത്തുന്നതെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ തരുന്ന സൂചന. ജനുവരി അഞ്ചിന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: