ന്യൂദല്‍ഹി: ഐശ്വര്യ റായുടെയും അഭിഷേക് ബച്ചന്റെ മകള്‍ ആരാധ്യയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. വെള്ളിയാഴ്ച നടന്ന സ്കൂളിന്റെ വാര്‍ഷിക ദിന പരിപാടിയില്‍ സാരിയില്‍ എത്തിയ ആരാധ്യയാണ് ഈ ചര്‍ച്ചക്ക് കാരണം.
തലയില്‍ വെള്ള ഹയര്ബണ്ണും മഞ്ഞ ബോഡറുള്ള ചുവപ്പും പച്ചയും നിറത്തിലുള്ള സാരി ധരിച്ച എട്ടുവയസുകാരിയെ ഐശ്വര്യയാണ് സ്കൂളിലെക്ക് എത്തിച്ചത്. സ്ത്രീ ശാക്തീകരണവുമായി ബന്ധപെട്ട പരിപാടിയില്‍ പങ്കെടുക്കാനാണ് ആരാധ്യ സാരിയില്‍ എത്തിയത്. അഭിഷേക് ബച്ചന് ഐശ്വര്യയുടെ അമ്മ ബ്രിന്ദ റായിയുമൊത്താണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയിത്. കൊച്ചുമകളുടെ പ്രകടനം കാണാന്‍ അമിതാഭ് ബച്ചന് തന്റെ മകള്‍ ശ്വേത ബച്ചന് നന്ദയുമായാണ് എത്തിയത്.
ഇവര്‍ക്ക് പുറമെ ആരാധ്യയുടെ പ്രകടനം കാണാന്‍ ഷാരൂഖ് ഖാന്, ഋത്വിക് റോഷന്, രവീന ടണ്ടന്, ഫറാ ഖാന് തുടങ്ങി നിരവധി താരങ്ങളും എത്തിയിരുന്നു. 2007 ല്‍ വിവാഹിതരായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും 2011ലാണ് ആരാധ്യയെ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: