ചക്കുളത്തുകാവ് (ആലപ്പുഴ): സ്ത്രീയെ ദേവിയായി ആരാധിച്ച് ഭക്തിയുടെ നിറവില്‍ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ നാരീപൂജ നടന്നു. ബിന്ദു മനോജ് ശ്രീശൈലത്തിന്റെ പാദം കഴുകിയാണ് ചടങ്ങിന് തുടക്കമായത്.
നാരീപൂജയ്‌ക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരിയും കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയും മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നിരവധി സ്ത്രീകളുടെ പാദപൂജയും നടന്നു. സ്ത്രീശക്തിയെ ദേവിയായും അമ്മയായും ആരാധിക്കുന്ന ഭാരതീയ പാരമ്പര്യത്തിന്റെ മഹനീയ മാതൃകയായാണ് ചക്കുളത്തുകാവില്‍ കാലങ്ങളായി നാരീപൂജ നടത്തുന്നത്. നാരീപൂജയ്‌ക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനം ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷനായി. പൊതുപ്രവര്‍ത്തകന്‍ മനോജ് പണിക്കര്‍ ശ്രീശൈലം ഉദ്ഘാടനം ചെയ്തു.
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അശോകന്‍ നമ്പൂതിരി, രജ്ഞിത്ത് ബി. നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി, ചക്കുളത്തമ്മ മാതൃവേദി പ്രസിഡന്റ് രാജി പട്ടമന, അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, രമേശ് ഇളമണ്‍, ഉത്സവ കമ്മിറ്റി പ്രസിഡന്റ് കെ. സതീഷ് കുമാര്‍, സെക്രട്ടറി സന്തോഷ് ഗോകുലം, അജിത്ത് കുമാര്‍ പിഷാരത്ത്, സത്യന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
പന്ത്രണ്ടു നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാവുംഭാഗം തിരു-എറാങ്കാവ് ദേവീക്ഷേത്രത്തില്‍നിന്ന് ചക്കുളത്തുകാവിലേക്ക് തിരുവാഭരണ ഘോഷയാത്ര നടക്കും. രാത്രി 8.30ന് തിരുവാഭരണം ചാര്‍ത്തി സര്‍വമംഗള ആരതി നടക്കും. സമാപന ദിവസമായ 28ന് ഉച്ചയ്‌ക്ക് 11.30ന് ചക്കരക്കുളത്തില്‍ ആറാട്ടും, മഞ്ഞനീരാട്ടും നടക്കും.
















