Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയ്‌പൂര്‍ സ്‌ഫോടനക്കേസില്‍ നാലു പ്രതികള്‍ക്കും വധശിക്ഷ; തൂക്കുകയര്‍ കാത്തിരിക്കുന്നത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2019, 04:46 pm IST
in India

ജയ്‌പൂര്‍: 2008 മെയ് മാസത്തില്‍ 73 പേരുടെ ജീവന്‍ നഷ്ടമായ ജയ്‌പൂര്‍ സ്‌ഫോടന പരമ്പരയില്‍ നാലുപ്രതികള്‍ക്കും വധശിക്ഷ. സംശയത്തിന്റെ ആനുകൂല്യം നല്‍കി ഒരാളെ കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു. ഐപിസി, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം, സ്‌ഫോടകവസ്തു നിയമം, പിഡിപിപി നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് നാലുപേരെയും ശിക്ഷിച്ചത്. 1293 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് ജയ്‌പൂരിലെ പ്രത്യേക കോടതിയുടെ വിധി.

11 വര്‍ഷം മുമ്പ് മെയ് 13 ന് ജയ്‌പൂരിലുണ്ടായ സ്‌ഫോടനത്തില്‍ 72 പേര്‍ കൊല്ലപ്പെടുകയും 170 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയായിരുന്നു ആക്രമണത്തിന് പിന്നില്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരായ മുഹമ്മദ് സെയ്ഫ്, സല്‍മാന്‍, എംഡി സര്‍വര്‍ അസ്മി, സൈഫുരഹ്മാന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍.സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാനക് ചൗക്ക്, കോട്വാലി പോലീസ് സ്‌റ്റേഷനുകളില്‍ എട്ട് കേസുകള്‍ ആണ്  ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. 

പന്ത്രണ്ട് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കേസിലെ മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. സാജിദ് ബഡ, എംഡി ഖാലിദ്, ശരണ്‍ എന്ന മാനിക് എന്നിവരാണ് ഒളിവിലുള്ള പ്രതികള്‍ . ആരിസ് ജുനൈദ്, അസദുള്ള അക്തര്‍, ഹദ്ദി, അഹ്മദ് സിദ്ദി അഥവാ യാസിന്‍ ഭട്കല്‍ എന്നിവര്‍ തിഹാര്‍ ജയിലില്‍ ആണ്. കേസിലെ മറ്റ് രണ്ട് പ്രതികളായ എംഡി ആതിഫ് എന്ന മാമു, സാജിദ് ചോട്ട എന്നിവര്‍ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. 

ജയ്‌പൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2018 ഫെബ്രുവരിയില്‍ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനായ അരിസ് ഖാനെ അറസ്റ്റു ചെയ്തതില്‍ നിന്നാണ് കേസ് അന്വേഷണത്തിന് വഴിത്തിരിവുണ്ടായത്. സ്‌ഫോടനത്തിന് 10 ദിവസം മുമ്പ് ജയ്‌പൂരിലെത്തിയാണ് ഇവര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് അരിസ് ഖാന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ജോധ്പൂര്‍ ഹൗസില്‍ നിന്ന് വോള്‍വോ ബസ്സുകള്‍ കയറി മൂന്ന് സംഘങ്ങളായാണ് ഇവര്‍ ജയ്‌പൂരിലെത്തിയത്. ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്ത ശേഷം ഇവര്‍ ഡല്‍ഹിക്ക് മടങ്ങുകയും ചെയ്തു. സ്‌ഫോടനം നടന്ന ദിവസം, മുന്‍കൂട്ടി തീരുമാനിച്ച സ്ഥലങ്ങളില്‍ 10 ഐ.ഇ.ഡികള്‍ സ്ഥാപിച്ചു. ബോംബുകള്‍ സൈക്കിളുകളില്‍ കെട്ടിയിടുകയായിരുന്നു. സമയക്രമീകരണത്തിനുള്ള സംവിധാനവും ഇതില്‍ ഘടിപ്പിച്ചിരുന്നു.

ഹനുമാന്‍ ക്ഷേത്രമായതുകൊണ്ടു തന്നെ തിരക്കേറിയ ചൊവ്വാഴ്ച ദിവസമായിരുന്നു ഭീകരര്‍ ആക്രമണത്തിന് തെരഞ്ഞെടുത്തത്. ക്ഷേത്രത്തിലേക്കുള്ള രണ്ട് പ്രധാന പ്രവേശന കവാടമായ സംഗനേരി ഗേറ്റ്, ചന്ദ്‌പോള്‍ എന്നീ സ്ഥലങ്ങളിലാണ് സ്‌ഫോടനം നടന്നത്. 2008 മെയ് മാസത്തിലായിരുന്നു സംഭവം. രാത്രി 7.20 ഓടെ, ഹവ മഹലിന് സമീപം ആയിരുന്നു ആദ്യം സ്‌ഫോടനം നടന്നത്. ഇതോടെ ആളുകള്‍ നാലുഭാഗത്തേക്കും ഓടി തുടങ്ങി. അഞ്ച് മിനിറ്റിനുള്ളില്‍ മറ്റൊരു സ്‌ഫോടനവും ഉണ്ടായി. മിനിററുകള്‍ക്കുള്ളില്‍ ഏഴ് സ്‌ഫോടനങ്ങള്‍ കൂടി ക്ഷേത്ര പരിസരത്ത് നടന്നു കഴിഞ്ഞു. സ്‌ഫോടനം നടന്ന മനക് ചൗക്ക് പോലീസ് സ്‌റ്റേഷന്‍, ബാദി ചൗപാഡ്, കോട്വാലി പോലീസ് സ്‌റ്റേഷന്‍, ട്രിപ്പോളിയ ബസാര്‍, ചന്ദ്‌പോള്‍ ഹനുമാന്‍ ക്ഷേത്രം, ജൗഹാരി ബസാര്‍ , ഛോത്തി ചൗപാഡ്, സംഗനേരി ഗേറ്റ് ഹനുമാന്‍ ക്ഷേത്രം എന്നീ എട്ട് സ്ഥലങ്ങളും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ്.

എട്ട് സ്ഥലങ്ങളിലായി ഒന്‍പത് സ്‌ഫോടനങ്ങളാണ് നടന്നത്. ജയ്‌പൂരില്‍ സീരിയല്‍ ബോംബ് സ്‌ഫോടനം നടന്നിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുമ്പോഴേക്കും തെരുവുകളില്‍ മനുഷ്യശരീരങ്ങള്‍ ചിതറിതെറിച്ചിരുന്നു എങ്ങും രക്തം കെട്ടികിടക്കുന്ന ഭയാനകമായ കാഴ്ചകളും. 280 വര്‍ഷം പഴക്കമുള്ള നഗരമാണ് ഭീകരാക്രമണത്തില്‍ തകര്‍ന്നത്. സ്‌ഫോടനം നടന്ന് ഒരു ദിവസത്തിന് ശേഷം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സൈക്കിളിന്റെ വീഡിയോ ക്ലിപ്പുകള്‍ ഡല്‍ഹി ആസ്ഥാനമായുള്ള രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇമെയില്‍ അയച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

മമതയുടെ അഹങ്കാരത്തിന് കൂച്ച് വിലങ്ങിടും ; ജുഡീഷ്യൽ ഓഫീസർമാർക്കെതിരെയുള്ള അതിക്രമം അന്വേഷിക്കാനെത്തുന്നത് സിബിഐ

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.