ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവില്‍ അക്രമം അഴിച്ചുവിടുന്നവരുടെയും പൊതുസ്വത്തുകള്‍ നശിപ്പിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രതിഷേധത്തിന്റെ പേരില്‍ കലാപം നടത്തരുന്നതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
അക്രമസംഭവങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടം ഇവരുടെ കൈയില്‍ നിന്നു തന്നെ ഈടാക്കുമെന്നും യു.പി. മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ യു.പി.യിലെ പലയിടങ്ങളിലും സംഘര്‍ഷം രൂക്ഷമായിരുന്നു. അതിനിടെ ലക്നൗവില്‍ കലാപം നടത്തിയ 40 പേരെ പോലീസ് പിടികൂടി. 50 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ലക്നൗ എസ്എസ്പി കലാനിധി നൈധിനി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഹസ്രത് ഗഞ്ചിലാണ് വ്യാപകമായി കലാപകാരികള്‍ ആക്രമണം നടത്തുന്നത്. ഹസ്രത് ഗഞ്ചില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്ത് ആയിരക്കണക്കിന് ആളുകളാണ് ആക്രമണം നടത്തുന്നത്. നിരവധി വീടുകള്‍ കലാപകാരികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ ഇവര്‍ അഗ്‌നിക്കിരയാക്കി. കലാപകാരികളെ ഭയന്ന് സാധാരണ ജനങ്ങള്‍ വീടുകള്‍ക്കകത്തു തന്നെ കഴിയുന്ന അവസ്ഥയാണ് പ്രദേശത്ത് നിലവില്‍ ഉളളത്. വ്യാപക ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതിനിടെ രാജ്യത്ത് കലാപപരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി നഖ്വി പറഞ്ഞു. വളരെ അപകടകരമായ ഒരു മാനസികാവസ്ഥയില്‍ നിന്നാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഉണ്ടാവുന്നത്. രാജ്യത്തെ വിഭജിക്കാനാണ് ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. മുസ്ലീംങ്ങള്‍ക്ക് ഇന്ത്യന്‍ ജീവിക്കാനാവില്ലെന്ന് പറയുന്നത് തീര്‍ത്തും അസത്യമാണെന്നും നഖ്വി പറഞ്ഞു. വര്‍ഷങ്ങളായി രാജ്യത്തു ജീവിച്ചുപോരുന്ന മുസ്ലീംങ്ങള്‍ക്ക് ഈ നിയമം കൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല. രാജ്യത്ത് മുസ്ലീംങ്ങളുടെ പൗരത്വം സുരക്ഷിതമാണ്. ഇക്കാര്യം എല്ലാവരെയും ബോധ്യപ്പെടുത്തുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും നഖ്വി പറഞ്ഞു.
















