ന്യൂദല്‍ഹി: ഇന്ത്യന്‍ മുസ്ലീമുകളെ പാക്കിസ്ഥാനില്‍ കയറ്റില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാക് മേഖലയില്‍ അഭയാര്‍ഥി പ്രതിസന്ധിയുണ്ടാകുമെന്നും ഇത് രണ്ട് ആണവരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം രൂക്ഷമാക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. ജനീവയിലെ അഭയാര്‍ഥികളെക്കുറിച്ചുള്ള ഗ്ലോബല്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും പൗരത്വ ഭേദഗതി നിയമം പാസാക്കുകയും ചെയ്തതിലൂടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മുസ്ലീമുകള്‍ പാകിസ്ഥാനിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇമ്രാന്‍ ഖാന്റെ വാദം. എന്നാല്‍ ഇന്ത്യയില്‍ നിന്ന് വരുന്ന മുസ്ലീം അഭയാര്‍ഥികളെ നമ്മുടെ രാജ്യത്ത് പാര്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന് പാക്ക് പ്രധാന മന്ത്രി പറഞ്ഞു.
ഇതിനിടെ രാജ്യത്ത് കലാപപരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി നഖ്വി പറഞ്ഞു. വളരെ അപകടകരമായ ഒരു മാനസികാവസ്ഥയില്‍ നിന്നാണ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഉണ്ടാവുന്നത്. രാജ്യത്തെ വിഭജിക്കാനാണ് ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. മുസ്ലീംങ്ങള്‍ക്ക് ഇന്ത്യന്‍ ജീവിക്കാനാവില്ലെന്ന് പറയുന്നത് തീര്‍ത്തും അസത്യമാണെന്നും നഖ്വി പറഞ്ഞു.
വര്‍ഷങ്ങളായി രാജ്യത്തു ജീവിച്ചുപോരുന്ന മുസ്ലീംങ്ങള്‍ക്ക് ഈ നിയമം കൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല. രാജ്യത്ത് മുസ്ലീംങ്ങളുടെ പൗരത്വം സുരക്ഷിതമാണ്. ഇക്കാര്യം എല്ലാവരെയും ബോധ്യപ്പെടുത്തുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും നഖ്വി പറഞ്ഞു.
















