ന്യൂദല്‍ഹി : കഴിഞ്ഞ ദിവസം ജാമിയ നഗറിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഫെബ്രുവരി നാലിന് ശേഷം മാത്രമേ പരിഗണിക്കൂവെന്ന് ദല്‍ഹി ഹൈക്കോടതി. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പോലീസ് നേരിട്ട രീതിക്കെതിരെയാണ് ഹര്‍ജി നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട് 10 പേര്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും അവരില്‍ ആരും ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ അല്ലെന്ന് പോലീസ് അറിയിച്ചു. പുറത്തുനിന്നുള്ളവരാണ് സംഘര്‍ഷത്തിനു പിന്നിലെന്നും പോലീസ് ആദ്യം വ്യക്തമാക്കിയതാണ്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. അതേസമയം ഹര്‍ജികള്‍ എത്രയും പെട്ടന്ന് പരിഗണിക്കണമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ പറഞ്ഞു. തുടര്‍ന്ന് ഷെയിം ഷെയിം വിൡച്ചു പ്രതിഷേധിച്ചു. ഇതോടെ ഫെബ്രുവരി നാലിന് ശേഷം മാത്രമേ ഹര്‍ജികള്‍ പരിഗണിക്കൂ എന്ന് കോടതി ശക്തമായ നിലപാട് എടുക്കുകയായിരുന്നു.
അതിനിടെ പരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ദല്‍ഹി പോലീസ് ഭക്ഷണം വിതരണം ചെയ്തു. സുരാജ്മാല്‍ സ്റ്റേഡിയത്തിലെ പ്രതിഷേധക്കാര്‍ക്കാണ് ദല്‍ഹി പോലീസ് പഴങ്ങളും വെള്ളവും വിതരണം ചെയ്ത് മാതൃകയായത്.
ദല്‍ഹി പോലീസ് പെരുമാറിയ രീതി ശരിയല്ലെന്ന് പ്രതിഷേധക്കാര്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് പ്രതിഷേധക്കാരെ പട്ടിണി ആകാതിരിക്കാന്‍ പോലീസ് തന്നെ അവര്‍ക്ക് ഭക്ഷണവുമായി എത്തിയിരിക്കുന്നത്.
















